ഇക്‌സോറ കോക്‌സീനിയ (ഇക്‌സോറ റെഡ്)
സര്‍വസാധാരണമായ ഇനമാണ് ഇക്‌സോറ കോക്‌സീനിയ എന്ന ശരിയായ തെച്ചി. ദക്ഷിണേന്ത്യയുടെ സന്തതിയാണ് ഈ കുറ്റിച്ചെടി. നിത്യഹരിത സ്വഭാവത്തോടെ നിരവധി ശിഖരങ്ങളുമായി വളരുന്ന ഈ ചെടി പരമാവധി രണ്‌ടു മീറ്റര്‍ വരെ ഉയരത്തില്‍ വളരും. ഇലകള്‍ക്ക് തിളക്കവും തുകലിന്റെ കനവുമുണ്‌ട്. വര്‍ഷം മുഴുവന്‍ ഇതില്‍ ചെറിയ പൂക്കള്‍ കുലകളായി ഉണ്‌ടാകും. ഭാഗികമായ തണലത്തും വെയിലത്തും ഇത് നന്നായി വളരും. കൂടുതല്‍ വെളിച്ചം കിട്ടുന്നസ്ഥലത്ത് വളരുന്ന ചെടികള്‍ കൂടുതല്‍ കരുത്തോടെ വളര്‍ന്ന് നിറയെ പൂക്കള്‍ ഉത്‌പാദിപ്പിക്കുന്നത് കാണാം.
അന്തരീക്ഷത്തിലെ ഈര്‍പ്പാംശം തെച്ചിക്ക് ഇഷ്‌ടമാണ്. ഒപ്പം നീര്‍വാര്‍ച്ചയുള്ള മണ്ണും ജൈവവളക്കൂറുള്ള വളര്‍ച്ചാമാധ്യമവും. ചൂടുകാലത്ത് കഴിയുമെങ്കില്‍ നനച്ചു കൊടുക്കുന്നത് നല്ലതാണ്. തെച്ചിപ്പൂക്കള്‍ കുലകളായി ശിഖരങ്ങളുടെ അഗ്രഭാഗത്താണ് വിടരുക. ഓരോ കുലയിലും അറുപതോളം പൂക്കള്‍ തീറെ ചെറുതും കുഴ ല്‍പോലെ രൂപസാദൃശ്യമുള്ളതും നാലിതളുകള്‍ ചേരുന്നവയുമാണ്.
https://www.facebook.com/Malayalivartha