മിറക്കിള്‍ ഫ്രൂട്ട്
പ്രകൃത്യാ ബോന്‍സായ് രൂപത്തില്‍ വളരുന്ന സസ്യമാണ് മിറക്കിള്‍ ഫ്രൂട്ട്. ആഫ്രിക്കയിലാണ് ഇത് ആദ്യമായുണ്ടായത്. കമ്പുകള്‍ നിറയെ ചുവപ്പു പഴങ്ങള്‍ എപ്പോഴും കാണാം. പഴങ്ങളില്‍ അടങ്ങിയിരിക്കുന്ന മിറക്കുലിന്‍ എന്ന ഘടകം നാവില്‍ പ്രവര്‍ത്തിക്കുന്നതുകൊണ്ട് മിറക്കിള്‍ ഫ്രൂട്ട് കഴിച്ചശേഷം തുടര്‍ന്നു കഴിക്കുന്ന പുളി രസമുള്ള ഭക്ഷ്യ വസ്‌തു മധുരമായി നമുക്ക് തോന്നാം. രണ്ടു മണിക്കൂര്‍ നേരം ഈ പ്രതിഭാസം നിലനില്‍ക്കുകയും ചെയ്യും.
https://www.facebook.com/Malayalivartha