നാടന്‍ പച്ചക്കറിയായ ചതുരപ്പയര്‍
നമ്മുടെ നാട്ടിന്‍ പുറങ്ങളില്‍ പണ്ടുകാലത്ത് വളര്‍ത്തിയിരുന്ന ധാരാളം നാടന്‍ പച്ചക്കറിയിനങ്ങളുണ്ട്. അതിലൊന്നായ ചതുരപ്പയറിനെ പരിചയപ്പെടാം. കീടനാശിനി പ്രയോഗമോ, വലിയ പരിചരണമോ ഇല്ലാതെ തന്നെ വളരെയധികം കായ്‌ഫലംതരുന്ന ഒന്നാണ് ചതുരപ്പയര്‍. നമ്മുടെ പരിസരത്ത് ഇത് ധാരാളമായി കൃഷി ചെയ്യാവുന്നതാണ്.
പയര്‍ വര്‍ഗത്തില്‍ ഏറ്റവുമധികം സ്വാഭാവിക മാംസ്യം അടങ്ങിയ വിളയാണിത്. കായ്‌കളില്‍ ചിറകു പോലെയുള്ള ഭാഗം കാണാം. വേനല്‍കാലത്ത് മഞ്ഞു പരക്കുന്നതോടെ വിളവ് ലഭ്യമാകും. ചതുരപ്പയറിന്റെ വിത്തും പൂവുമെല്ലാം ഭക്ഷ്യയോഗ്യമാണ്. പന്തലില്‍ പടത്തിയാണ് ഇത് കൃഷിചെയ്യേണ്ടത്.
https://www.facebook.com/Malayalivartha