സുവോളജിക്കല്‍ സര്‍വേ : മലബാര്‍ വന്യജീവി സങ്കേതത്തില്‍ 18 ഇനം തവളകള്‍
വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ, വനം വകുപ്പ്, മലബാര്‍ നാച്ചുറല്‍ ഹിസ്റ്ററി സൊസൈറ്റി എന്നിവ ചേര്‍ന്ന് നടത്തിയ സര്‍വേയില്‍ മലബാര്‍ വന്യജീവി സങ്കേതത്തില്‍ 18 ഇനം തവളകളെ കണ്ടെത്തി.
ഇന്ത്യയില്‍ കണ്ടെത്തിയതില്‍ വച്ച് ഏറ്റവും ചെറിയ തവളക്കു പുറമെ ഈറ്റത്തവള, കാട്ടു ചൊറിയന്‍ തവള, കാട്ടു മണവാട്ടിത്തവള, സുവര്‍ണത്തവള, ചെമ്പന്‍ തവള, പച്ചയിലത്തവള, വയനാട് ഇലത്തവള, പച്ചില പാറാന്‍, ചോല അരുവിയന്‍ തവള എന്നീ ഇനങ്ങളെയും കണ്ടെത്തി. കേരള, കര്‍ണാടക, തമിഴ്‌നാട്, ആന്ധ്ര, മഹാരാഷ്‌ട്ര എന്നിവിടങ്ങളില്‍ നിന്നായി 32 പരിസ്ഥിതി സ്‌നേഹികന്‍ നിരീക്ഷണത്തില്‍ പങ്കെടുത്തു.
https://www.facebook.com/Malayalivartha