കമ്പത്തിലെ മുന്തിരിപ്പാടങ്ങള്‍
കേരള അതിര്‍ത്തിയിലെ കമ്പത്തെ മുന്തിരിപ്പാടങ്ങള്‍ കാണാന്‍ സഞ്ചാരികള്‍ എത്തി തുടങ്ങി. ഇപ്പോള്‍ മുന്തിരിയുടെ വിളവെടുപ്പുകാലമാണ്. പാകമായി നില്‍ക്കുന്ന മുന്തിരിതോട്ടങ്ങള്‍ കാണേണ്ട കാഴ്‌ചയാണ്. കമ്പത്തു നിന്ന് ചുരുളി വെളളച്ചാട്ടത്തിലേയ്‌ക്കുള്ള വഴിത്താരയ്‌ക്കിരുവശവും ഉള്ള മുന്തിരിതോട്ടങ്ങളില്‍ എത്തുന്ന സഞ്ചാരികള്‍ക്ക്‌് തോട്ടങ്ങളില്‍ നിന്നു തന്നെ മുന്തിരി വാങ്ങാന്‍ കഴിയും. തോട്ടങ്ങളോടു ചേര്‍ന്ന് റോഡുവക്കിലും മുന്തിരി വില്‍ക്കുന്ന കര്‍ഷകരുണ്ട്.
തരിശായ ഭൂമി പാട്ടത്തിനെടുത്ത് നാലു മാസം കഠിനാധ്വാനം ചെയ്‌താണ് കര്‍ഷകര്‍ മുന്തിരി വിളയിക്കുന്നത്. കൃഷിചെലവ് വര്‍ധിച്ചതോടെ കൃഷി ലാഭമില്ലെന്നാണ് കര്‍ഷകരുടെ അഭിപ്രായം. തെങ്ങിന്‍ തോപ്പുകള്‍ക്കിടയിലും മുന്തിരി കൃഷിയുണ്ട്. മുന്തിരിയുടെ വിളവെടുപ്പുകാലത്ത് കമ്പം മേഖലയിലെ വ്യാപാര കേന്ദ്രങ്ങള്‍ സജീവമാകുന്നു.
കേരളം, കര്‍ണാടക,മഹാരാഷ്‌ട്ര എന്നിവിടങ്ങളിലേക്ക് കമ്പത്തെ മുന്തിരി കയറ്റി അയയ്‌ക്കുന്നുണ്ട്. കേരളത്തില്‍ നിന്ന് ധാരാളം പേര്‍ മുന്തിരി തോട്ടം കാണാന്‍ എത്താറുണ്ട്. മുന്തിരി കിലോഗ്രാമിന് 20 രൂപയാണ് കര്‍ഷകര്‍ക്ക് ലഭിക്കുന്ന വില.
https://www.facebook.com/Malayalivartha