യുവലോകം ഡിജിറ്റലായി മുന്നേറുമ്പോള്‍ റോബിന്‍ തെരഞ്ഞെടുത്തത് തേന്‍കൃഷി!
അറക്കുളം പടവില്‍ റോബിന്‍ എന്ന യുവകര്‍ഷകന്‍ തേന്‍കൃഷിയിലൂടെ മധുരമുള്ളൊരു സാമ്രാജ്യം സൃഷ്ടിക്കുകയാണ്. സ്വന്തം പുരയിടത്തിലും വിവിധ റബര്‍ തോട്ടങ്ങളിലും പെട്ടികള്‍ വച്ചാണ് തേന്‍ ഉല്‍പാദിപ്പിക്കുന്നത്. നിലവില്‍ ആയിരത്തോളം പെട്ടികള്‍ വിവിധ പുരയിടങ്ങളില്‍ വച്ചു റോബിന്‍ തേന്‍ ഉല്‍പാദിപ്പിക്കുന്നുണ്ട്. വന്‍ തേനാണ് പ്രധാനമായും കൃഷി ചെയ്യുന്നത്.
അന്തരീക്ഷ ഈര്‍പ്പം അധികമായ പ്രദേശമായതിനാല്‍ കേരളത്തിലെ തേനില്‍ ജലാംശം മറ്റു സംസ്ഥാനങ്ങളെക്കാള്‍ കൂടുതല്‍ ആണെന്നത് ഇവിടത്തെ കര്‍ഷകര്‍ നേരിടുന്ന വലിയ ഒരു പ്രശ്‌നം ആണെന്നു റോബിന്‍ പറയുന്നു. ജനുവരി മുതല്‍ ഏപ്രില്‍ വരെയാണു തേന്‍ സീസണ്‍. ഈ മാസങ്ങളില്‍ ലഭിക്കുന്ന തേന്‍ ശേഖരിച്ചു വലിയ ടാങ്കില്‍ ആക്കി സംഭരിച്ചതിനു ശേഷം, പ്രോസസ് ചെയ്തു വിവിധ അളവുകളിലുള്ള കുപ്പികളില്‍ ആക്കി വിപണനം നടത്തിവരുന്ന രീതിയാണ് ഇദ്ദേഹം പിന്തുടരുന്നത്.
100 ഗ്രാം മുതല്‍ 1 കിലോ വരെ ഉള്ള ബോട്ടിലുകള്‍ ഇദ്ദേഹത്തിന്റെ കൈവശമുണ്ട്. കേരളം മുഴുവന്‍ 'അമല ഹണി' എന്ന പേരിലാണ് വില്‍പന. ഒരു സീസണില്‍ 12 മുതല്‍ 15 വരെ ടണ്‍ തേന്‍ ശേഖരിച്ചു വിപണനം നടത്തിവരുന്നുണ്ടെന്നു റോബിന്‍ പറയുന്നു. ചെറുപ്പകാലം മുതലേ റോബിന്റെ വീട്ടില്‍ തേനീച്ചപ്പെട്ടി ഉണ്ടായിരുന്നു. അതില്‍ നിന്നു കിട്ടിയ ഒരു പ്രചോദനമാണ് ഇദ്ദേഹത്തെ ഈ തൊഴില്‍ മേഖലയില്‍ എത്തിച്ചത്.
ഖാദി ബോര്‍ഡ്, റബര്‍ ബോര്‍ഡ്, ഹോര്‍ടികോര്‍പ് തുടങ്ങിയ വിവിധ ഏജന്‍സികള്‍ ഒട്ടേറെ സഹായങ്ങളാണു തേനീച്ച വളര്‍ത്തലിനു നല്‍കുന്നത്. റോബിന്റെ ഭാര്യയും മക്കളും ഈ കൃഷി ജീവിതത്തില്‍ റോബിനു കൂട്ടായി കൂടെയുണ്ട്. ഭാര്യ ഡാനി ബാങ്ക് ജീവനക്കാരിയാണ്. മക്കള്‍: അമല, ഉല്ലാസ്, അനുഗ്രഹ.
https://www.facebook.com/Malayalivartha