ഭ്രൂണമാറ്റത്തിലൂടെ പിറവിയെടുത്ത കേരളത്തിലെ ആദ്യ 'ഗീര്‍' പശുക്കിടാവായ ആദികേശ് പുതിയ ക്ഷീരചരിത്രം എഴുതും!
ബ്രസീല്‍ സ്വദേശിയായ അച്ഛന്‍ 'സൊബെറാനോയുടെയും' പുണെ സ്വദേശിയായ അമ്മ ഗോദാവരിയുടേയും കിടാവായി പിറന്നുവീണ ആദികേശ് ഭ്രൂണമാറ്റത്തിലൂടെ (ഇന്‍വിട്രോ ഫെര്‍ടിലൈസേഷന്‍ എംബ്രിയോ ട്രാന്‍സ്ഫര്‍) പിറവിയെടുത്ത കേരളത്തിലെ ആദ്യ 'ഗീര്‍' പശുക്കിടാവാണ്. വൈക്കം ആറാട്ടുകുളങ്ങരയിലെ 'ആറോ ഡയറീസ്' ഫാമില്‍ ഇന്നലെയാണ് ജനനം.
സൊബെറാനോയുടെ ബീജവും ഗോദാവരിയുടെ അണ്ഡവും ലബോറട്ടറിയില്‍ സംയോജിപ്പിച്ചശേഷം ഗോദാവരിയുടെ ഗര്‍ഭപാത്രത്തില്‍ ഭ്രൂണത്തെ നിക്ഷേപിക്കുകയായിരുന്നു. ഇത്തരത്തില്‍ സൃഷ്ടിച്ചെടുക്കുന്ന സങ്കരയിനം പശുക്കളുടെ അടുത്ത തലമുറ പിറവിയെടുക്കുന്നതോടെ പാല്‍ ഉല്‍പാദനത്തില്‍ വിപ്ലവം പ്രതീക്ഷിക്കുന്നതായി ഫാം ഉടമ മുരളീധരന്‍ പറഞ്ഞു.ഗീര്‍ പശുക്കള്‍ ചുരത്തുന്ന എ2 പാലില്‍ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനുള്ള ശക്തി അടങ്ങിയിട്ടുണ്ടെന്നു ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്.
ഉന്നത ഗുണനിലവാരത്തിലുള്ള ബ്രസീലിയന്‍ ഇനത്തിന്റെ ബീജത്തില്‍നിന്നു പിറവിയെടുത്ത ആദികേശിനു മെച്ചപ്പെട്ട സവിശേഷതകളാണ് പ്രതീക്ഷിക്കുന്നത്. ചെലവേറിയതും വിജയ സാധ്യത കുറഞ്ഞതുമായ പ്രക്രിയയാണു ഭ്രൂണമാറ്റമെന്ന് ഡോ. ജയദേവന്‍ നമ്പൂതിരി പറഞ്ഞു.
93 തവണ പരീക്ഷിച്ച ശേഷമാണ് 28 എണ്ണം വിജയിച്ചത്. ഫാമിലെ 27 പശുക്കളില്‍ക്കൂടി ഭ്രൂണനിക്ഷേപമുണ്ട്, 305 ദിവസങ്ങള്‍ക്കിടെ 3500 ലീറ്റര്‍ പാല്‍ നല്‍കാന്‍ ശേഷിയുള്ള ഗീര്‍ പശുക്കളുടെ സ്വദേശം ഗുജറാത്താണ്.
ആകാരഭംഗികൊണ്ടും മനുഷ്യനുമായുള്ള ഇണക്കംകൊണ്ടും പേരെടുത്ത ഇവയെ പിന്നീടു ബ്രസീലിലേക്കും കൊണ്ടുപോയി. മെച്ചപ്പെട്ട പ്രജനന മാര്‍ഗങ്ങളിലൂടെ സൃഷ്ടിച്ചെടുത്ത ബ്രസീലിയന്‍ മോഡല്‍ ഗീര്‍ പശുക്കള്‍ 9,000 ലീറ്റര്‍ വരെ പാല്‍ തരും.
https://www.facebook.com/Malayalivartha