ഫാം ടൂറിസത്തിന്റെ സാധ്യത പഠിക്കാനെത്തിയ മലയാളി യുവാക്കളുടെ കൂട്ടായ്മ ഗൂണ്ടല്പേട്ടില് വിജയം കൊയ്യുന്നു
കര്‍ണാടകയിലെ ഗൂണ്ടല്‍പേട്ട്, കൃഷിയില്‍ നൂറുമേനി വിളവെടുക്കുന്ന ഇടം. അവിടെ ഫാം ടൂറിസത്തിന്റെ സാധ്യത പഠിക്കാനെത്തിയതാണ് ഏഴ് മലയാളി യുവാക്കള്‍. ഒരു പരീക്ഷണം എന്ന നിലയില്‍, 2 വര്‍ഷം മുന്‍പ് 2 പശുക്കളുമായി പശുവളര്ത്തലിനാണ് തുടക്കംകുറിച്ചത്.
ഇപ്പോള്‍ 13 ഏക്കര്‍ സ്ഥലത്തില്‍ 3 ഏക്കര്‍ ഭാഗത്ത് ആധുനിക രീതിയിലുള്ള തൊഴുത്തും അനുബന്ധ സൗകര്യവും ഒക്കെയായി നൂറോളം പശുക്കളായി. എച്ച്എഫ്, എച്ച്എഫ് ക്രോസ്, നാടന്‍ എന്നീ ഇനങ്ങളിലെ പശുക്കളെയാണു വളര്‍ത്തുന്നത്.
ഗൂണ്ടല്‍പേട്ട നഗരത്തില്‍നിന്ന് 7 കിലോമീറ്റര്‍ അകലെ ബെംഗളൂരു- കോഴിക്കോട് പാതയില്‍ ടോള്‍ ഗേറ്റിന് സമീപമാണ് ഫാം. മലപ്പുറം, കോഴിക്കോട് ജില്ലകളിലുള്ള ഈ യുവാക്കള്‍ മില്‍ക്കാ വെഞ്ച്വേഴ്സ് എന്ന പേരിലാണ് സംരംഭം നടത്തുന്നത്. കൂട്ടായ്മയിലെ ഒരംഗമായ എടക്കര സ്വദേശി പി.കെ.കുഞ്ഞുട്ടിയാണ് മേല്‍നോട്ടത്തിനായി കൂടുതല്‍ സമയവും ഇവിടെയുണ്ടാകുന്നത്.
ചോളം ഉള്‍പ്പെടെ തീറ്റയ്ക്കുള്ള വിഭവങ്ങള്‍ സ്വന്തമായി കൃഷി ചെയ്യുകയാണ്. 24 മണിക്കൂറും വെറ്ററിനറി ഡോക്ടറുടെ സാന്നിധ്യമുണ്ട്. കര്‍ണാടകയിലെ പ്രമുഖ പാല് വിതരണ കമ്പനിയായ അക്ഷയ കല്പയ്ക്കാണു പാല് നല്‍കുന്നത്.
https://www.facebook.com/Malayalivartha