കൈ നിറയെ പണം നേടി തരുന്ന ഹെലിക്കോണിയ പൂക്കൃഷി
വയനാട് ജില്ലയിലും കൈ നിറയെ പണം നേടി തരുന്ന ഹെലിക്കോണിയ പൂക്കൃഷി വേരോടുന്നു. ഒരേക്കര്‍ തരിശുനിലത്ത് 60,000 മുടക്കിയാല്‍ ഏഴാം മാസം മുതല്‍ ഓരോ മാസവും നാലര ലക്ഷം വീതം വരുമാനം.
രോഗബാധയും വിലയിടിവും വന്യമൃഗശല്യവും മൂലം മറ്റു കൃഷികള്‍ നശിച്ചു പ്രതിസന്ധിയിലായ കര്‍ഷകര്‍ കൃഷി പൂര്‍ണമായും ഉപേക്ഷിക്കുമ്പോഴാണു കുറഞ്ഞ മുതല്‍ മുടക്കിലും അധ്വാനത്തിലും പൂക്കൃഷിയില്‍ നിന്ന് പനമരത്തെ കര്‍ഷകന്‍ കുന്നപ്പള്ളി സിജു എന്ന ഇഗ്‌നേഷ്യസ് പണം കൊയ്യുന്നത്. കേട്ടാല്‍ അതിശയം തോന്നുമെങ്കിലും ടൗണിലെ ഹോട്ടല്‍ വ്യാപാരം നിര്‍ത്തി ഹെലിക്കോണിയ കൃഷിയിലേക്ക് ഇറങ്ങിയ ഇഗ്‌നേഷ്യസിന്റെ കൃഷിയിടം കണ്ടാല്‍ മനസ്സിലാകും കേട്ടതെല്ലാം ശരിയാണെന്ന്.
പൂ കൃഷിയില്‍ വരുമാനം കിട്ടിത്തുടങ്ങിയതോടെ ഇദ്ദേഹം കൂടുതല്‍ തരിശുനിലം പാട്ടത്തിനെടുത്ത് കൃഷി ആരംഭിച്ചു. കല്യാണ ആവശ്യങ്ങളുടെയും മറ്റും അലങ്കാരത്തിനായാണ് ഈ പൂ ഉപയോഗിക്കുന്നത്. ഇതിന്റെ ഒരു പൂവ് അന്യസംസ്ഥാന മാര്‍ക്കറ്റില്‍ എത്തിച്ചാല്‍ 45 രൂപ മുതല്‍ ലഭിക്കും. ഹെലിക്കോണിയായുടെ വിത്തുകള്‍ മഹാരാഷ്ട്രയിലെ സാവന്ത്വാടിയില്‍ നിന്നു കൊണ്ടുവന്നാണ് കുന്നപ്പള്ളി സിജു കൃഷി ആരംഭിച്ചത്.
ചെറിയ വാഴക്കന്ന് പോലുള്ള വിത്താണ് ഹെലിക്കോണിയായുടെത്. ഭാഗിക തണലിലോ പൂര്‍ണ സൂര്യപ്രകാശമുള്ള സ്ഥലങ്ങളിലോ കൃഷിയിറക്കാനാകും. 10 അടി അകലത്തിലാണ് വിത്തുകള്‍ നടേണ്ടത്. മാസങ്ങള്‍ക്കുള്ളില്‍ കണപൊട്ടി ഇവ പ്രദേശം മുഴുവന്‍ ഇടതിങ്ങി വളരും. പ്രത്യേക വളങ്ങള്‍ ഒന്നും തന്നെ വേണ്ട എന്നതും നട്ടു കഴിഞ്ഞാല്‍ പണി കുറവാണ് എന്നതുമാണ് ഇതിന്റെ പ്രത്യേകത. വില കുറഞ്ഞ കോഴിവളം പോലുള്ളവ മാത്രം വളമായി നല്‍കിയാല്‍ മതി.
https://www.facebook.com/Malayalivartha