ഇഗ്നോ (IGNOU) യില്‍ തേനീച്ച വളര്‍ത്തലിനെ കുറിച്ച് കോഴ്‌സ്
ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയില്‍ നടത്തുന്ന ബീ-കീപ്പിംഗ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ആധുനിക രീതിയില്‍ തേനീച്ച വളര്‍ത്തല്‍ എങ്ങനെയാണു ചെയ്യേണ്ടതെന്നതിനെ കുറിച്ച് ശാസ്‌ത്രീയമായ അിറവും, എപികള്‍ച്ചര്‍ (മാനേജ്‌മെന്റ് ആന്റ് സ്റ്റഡി ഓഫ് ഹണിബിസ്) വഴി അധികവരുമാനം എങ്ങനെ ഉണ്ടാക്കാനാവും എന്നതിനെക്കുറിച്ച് കര്‍ഷകരേയും ബോധവാന്‍മാരാക്കുക എന്നതാണ് ലക്ഷ്യമെന്ന് വാഴ്‌സിറ്റി ഒരു പ്രസ്‌താവനയില്‍ പറയുന്നു. ആറുമാസമാണ് കോഴ്‌സിന്റെ ദൈര്‍ഘ്യം. എങ്കിലും രണ്ടു വര്‍ഷത്തിനുള്ളില്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയാല്‍ മതി. 1100 രൂപയാണ് കോഴ്‌സിന്റെ ഫീസ് / എട്ടാം ക്ലാസ് പാസായവര്‍ക്കും, തേനീച്ച വളര്‍ത്തല്‍ തൊഴിലായി സ്വീകരിച്ചിരിക്കുന്നവര്‍ക്കും കോഴ്‌സില്‍ ചേരാവുന്നതാണ്. ജൂലൈ 31-വരെ അപേക്ഷ സമര്‍പ്പിക്കാം. വിവിധ പ്രാദേശിക കേന്ദ്രങ്ങളില്‍ നിന്നും, 200 രൂപയ്‌ക്ക് പ്രോസ്‌പെക്‌ടസും, അപേക്ഷാഫോമും ലഭിക്കും. ഭാരിച്ച പഠനച്ചെലവുകളില്ലാത്ത കര്‍ക്കശമായ പ്രവേശന യോഗ്യതകളില്ലാത്ത, വൈവിധ്യമുള്ള അധ്യയന പദ്ധതികളുള്ള ഇന്ത്യയ്‌ക്ക് അകത്തും പുറത്തും വ്യാപക സ്വീകാര്യതഉള്ള കഏചഛഡ ലോകത്തിലെ ഏറ്റവും വലിയ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയാണ്.
https://www.facebook.com/Malayalivartha