കൃഷി ചെലവ് കുറക്കാം അതിനൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെ, കർഷകർക്ക് ഇസ്രായേലിൽ പോയി കൃഷി പഠിക്കാന്‍ സുവർണാവസരമൊരുക്കി സംസ്ഥാന കൃഷി വകുപ്പ്, പഠനയാത്രയ്ക്ക് താൽപ്പര്യമുള്ളവർ ഉടൻ അപേക്ഷിക്കൂ...!!
ഇസ്രായേലിൽ പോയി കൃഷി പഠിക്കാന്‍ കർഷകർക്ക് സുവർണാവസരം ഒരുങ്ങുന്നു. ഇസ്രായേലിയന്‍ സാങ്കേതിക വിദ്യകള്‍ മനസിലാക്കി അത് കേരളത്തിലെ കൃഷിയിടങ്ങളില്‍ പ്രായോഗികമാക്കുന്നതിന് സംസ്ഥാന കൃഷി വകുപ്പാണ് കേരളത്തിലെ കർഷകർക്ക് പഠന യാത്രയൊരുക്കുന്നത്. പരമാവധി 20 കർഷകർക്കായിരിക്കും അവസരം ലഭിക്കുക. അതിനൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെ കൃഷി ചെലവ് കുറയ്‌ക്കുകയും ഉയർന്ന ഉത്പാദനക്ഷമത കൈവരിക്കുകയും ചെയ്യുക എന്നതാണ് യാത്രയുടെ ലക്ഷ്യം.
ഇത്തരം സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നതിന് മുൻനിരയിൽ നിൽക്കുന്ന രാഷ്‌ട്രങ്ങളിൽ ഒന്നാണ് ഇസ്രായേൽ. വാട്ടർ മാനേജ്മെന്റ്, റീസൈക്ലിങ് ടെക്നിക്കുകൾ, മൈക്രോ ഇറിഗേഷൻ സിസ്റ്റം, കാലാവസ്ഥ അനുരൂപ കൃഷി മാതൃകകൾ,ഹൈടെക് കൃഷി രീതികൾ, പോളി ഹൗസ് എന്നീ ഇസ്രായേൽ സാങ്കേതികവിദ്യകൾ പ്രസിദ്ധമാണ്. ഇത്തരം സാങ്കേതികവിദ്യകള്‍ നേരിട്ടു കണ്ടു മനസ്സിലാക്കുന്നതിനും പഠിക്കുന്നതിനും ഉള്ള സുവര്‍ണ്ണ അവസരമാണ് കൃഷിവകുപ്പ് സംസ്ഥാനത്തെ കര്‍ഷകര്‍ക്കായി സജ്ജീകരിച്ചിരിക്കുന്നത്.
10 വർഷത്തിന് മുകളിൽ കൃഷി പരിചയവും ഒരു ഏക്കറിന് മുകളിൽ കൃഷിയുമുള്ള 50 വയസ്സിന് താഴെയുള്ള ഇന്നവേറ്റീവ് കർഷകരെ ആയിരിക്കും പഠനയാത്രയ്‌ക്കായി തെരഞ്ഞെടുക്കുക. കൃഷിയില്‍ നിന്നുള്ള വാര്‍ഷിക വരുമാനം കുറഞ്ഞത് രണ്ടു ലക്ഷമെങ്കിലും ഉണ്ടായിരിക്കണം. (വില്ലേജ് ഓഫീസില്‍ നിന്നും നല്‍കുന്ന സര്‍ടിഫിക്കറ്റ് ഇതിനായി അപ്ലോഡ് ചെയ്യണം). പ്ലസ്ടു അല്ലെങ്കില്‍ പ്രീഡിഗ്രി വിദ്യാഭ്യാസ യോഗ്യതയും, ഇംഗ്ലീഷ് സംസാരിക്കുന്നതിലും എഴുതുന്നതിലും മതിയായ ഗ്രാഹ്യമുണ്ടാവണം.
പഠനയാത്രയ്ക്ക് അപേക്ഷിക്കുവാനുള്ള അവസാന തീയതി ജനുവരി 12 ആണ്. താല്‍പര്യമുള്ള കര്‍ഷകര്‍ ജനുവരി 12ന് മുന്‍പായി കൃഷിവകുപ്പിന്റെ എയിംസ് പോര്‍ട്ടല്‍ (www.aimnsew.kerala.gov.in ) മുഖേന അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. നിലവിലെ എയിംസ് പോര്‍ട്ടലിലെ ലോഗിന്‍ ഐ.ഡി, പാസ് വേര്‍ഡ് എന്നിവ ഉപയോഗിച്ച് കര്‍ഷകര്‍ക്ക് ഈ പോര്‍ട്ടലിലും ലോഗിന്‍ ചെയ്യാം.
https://www.facebook.com/Malayalivartha