പോത്ത് വളർത്തുന്നവർക്ക് ഇത് ഹാപ്പി ന്യൂ ഇയർ..!കൂട്ടത്തിൽ കേരളത്തിൽ പോത്തിനെ വളർത്തുന്നവർക്ക് കോളടിച്ചു, വമ്പൻ ലാഭത്തിനുള്ള അവസരം വന്ന വഴി ഇങ്ങനെ..
ലോകത്തെ രണ്ടാമത്തെ വലിയ പോത്തിറച്ചി കയറ്റുമതിക്കാരായ ഇന്ത്യ നടപ്പുവർഷം വൻ വളർച്ച ലക്ഷ്യമിട്ടുള്ള നടപടികൾക്ക് തുടക്കമിട്ടു. ഇതിന്റെ ഭാഗമായി പ്രമുഖ ഇറക്കുമതി രാജ്യമായ ഇൻഡോനേഷ്യയോട് നിയന്ത്രണങ്ങളിൽ ഇന്ത്യ ഇളവ് ആവശ്യപ്പെട്ടിട്ടുണ്ട്.
നിലവിൽ ഇന്ത്യയിൽ നിന്നുള്ള ഇറച്ചി ഇറക്കുമതി ഇൻഡോനേഷ്യ പ്രതിവർഷം ഒരുലക്ഷം ടണ്ണായി നിയന്ത്രിച്ചിട്ടുണ്ട്. നിയന്ത്രണം ഒഴിവാക്കി ഇറക്കുമതി കൂട്ടണമെന്നാണ് ഇന്ത്യയുടെ മുഖ്യ ആവശ്യം. ഇൻഡോനേഷ്യയുടെ തെക്കേയറ്റത്തുള്ള ജക്കാർത്ത തുറമുഖം വഴിയാണ് നിലവിൽ ഇന്ത്യൻ ഇറച്ചി ഇറക്കുമതി ചെയ്യുന്നത്.
ഇതിനുപകരം വടക്ക്-പടിഞ്ഞാറൻ തീരത്തുള്ള മേദാൻ തുറമുഖം വഴി ഇറക്കുമതി അനുവദിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
മേദാനിലേക്ക് അനുമതി ലഭിച്ചാൽ 1,500 കിലോമീറ്റർ യാത്ര ഒഴിവാക്കാം. ഇത് കയറ്റുമതിച്ചെലവിൽ മികച്ച ലാഭം ഉറപ്പാക്കും.
കേരളത്തിനും നേട്ടമാകും
ഇൻഡോനേഷ്യയിലേക്കുള്ള കയറ്റുമതി വർദ്ധിപ്പിക്കാനുള്ള നീക്കം കേരളത്തിനും ഗുണം ചെയ്യും. കേരളം, പഞ്ചാബ്, ഉത്തർപ്രദേശ്, മഹാരാഷ്‌ട്ര, തെലങ്കാന, ബിഹാർ എന്നിവിടങ്ങളിലായുള്ള 29 ഇറച്ചി സംസ്കരണശാലകളിൽ നിന്നുള്ള കയറ്റുമതിയാണ് ഇൻഡോനേഷ്യ അംഗീകരിച്ചിട്ടുള്ളത്.
പോത്തിറച്ചി കയറ്റുമതിയിൽ ലോകത്ത് രണ്ടാമതാണ് ഇന്ത്യ. ബ്രസീലാണ് ഒന്നാമത്.
$210 കോടി
നടപ്പുവർഷം ഏപ്രിൽ-നവംബറിൽ ഇന്ത്യയുടെ ഇറച്ചികയറ്റുമതി 210 കോടി ഡോളറാണ്. മുൻവർഷത്തെ സമാനകാലത്തേക്കാൾ 4 ശതമാനം കുറവാണിത്.
$330 കോടി
ഇന്ത്യ 2021-22ൽ കയറ്റുമതി ചെയ്‌തത് 330 കോടി ഡോളറിന്റെ പോത്തിറച്ചി. വിയറ്റ്‌നാം (9%), മലേഷ്യ (8.7%), ഈജിപ്‌ത് (8.1%), ഇൻഡോനേഷ്യ (6.6%), ഇറാക്ക് (3.9%) എന്നിവയാണ് ടോപ് 5 വിപണികൾ. യു.എ.ഇ., അമേരിക്ക, സൗദി അറേബ്യ എന്നിവിടങ്ങളിലേക്കും മികച്ച കയറ്റുമതിയുണ്ട്.
https://www.facebook.com/Malayalivartha