കാര്‍ഷിക മേഖലയുടെ സമഗ്രവികസനത്തിന് ബജറ്റില്‍ 971.71 കോടി...ഇതില്‍ 156.30 കോടി രൂപ കേന്ദ്രസഹായം പ്രതീക്ഷിക്കുന്നുവെന്ന് ധനമന്ത്രി...
കാര്‍ഷിക മേഖലയുടെ സമഗ്രവികസനത്തിന് ബജറ്റില്‍ 971.71 കോടി രൂപ വിലയിരുത്തി. ഇതില്‍ 156.30 കോടി രൂപ കേന്ദ്രസഹായം പ്രതീക്ഷിക്കുന്നുവെന്ന് ധനമന്ത്രി പറഞ്ഞു. നാളികേരത്തിന്റെ താങ്ങുവില രണ്ട് രൂപ കൂട്ടി 34 രൂപയാക്കി.
- നെല്‍കൃഷി വികസനത്തിന് 95.10 കോടി രൂപ
- ജൈവകൃഷി പ്രോത്സാഹിപ്പിക്കാന്‍ 6 കോടി രൂപ
- പച്ചക്കറി വികസനത്തിന് 93.45 കോടി രൂപ
- നാളികേര വികസന പദ്ധതികള്‍ക്ക് 68.95 കോടി രൂപ.
- സുഗന്ധ വ്യഞ്ജനകൃഷി വികസനത്തിന് 4.60 കോടി രൂപ
- സ്മാര്‍ട്ട് കൃഷിഭവനുകള്‍ക്ക് 10 കോടി
- വിള ഇന്‍ഷുറന്‍സ് പദ്ധതിക്ക് 30 കോടി
- കുട്ടനാട്ടിലെ കാര്‍ഷിക വികസനത്തിന് 17 കോടി
- കാര്‍ഷിക ഉത്പന്നങ്ങളുടെ വിപണനം, സംഭരണം, വെയര്‍ ഹൗസിങ് എന്നിവയ്ക്കായി 74.50 കോടിയും വകയിരുത്തി.
https://www.facebook.com/Malayalivartha