ഓണത്തെ വരവേല്‍ക്കാനൊരുങ്ങി പള്ളിച്ചലിലെ പൂപ്പാടങ്ങള്‍....
ഓണത്തെ വരവേല്‍ക്കാനൊരുങ്ങി പള്ളിച്ചലിലെ പൂപ്പാടങ്ങള്‍.... കുറണ്ടിവിളയിലെ അഞ്ച് ഏക്കറില്‍ പൂത്തുനില്‍ക്കുന്ന ഓറഞ്ച്, മഞ്ഞ ജമന്തിപ്പൂക്കള്‍ കാണാന്‍ സന്ദര്‍ശകരുടെ തിരക്കേറുന്നു. പള്ളിച്ചല്‍ പഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലായി 25 ഏക്കറിലാണ് കൃഷി.
കരമന -കളിയിക്കാവിള ദേശീയ പാതയില്‍ മുടവൂര്‍പ്പാറ ജംഗ്്ഷനിലെ സിഗ്‌നലില്‍ നിന്നും തിരിഞ്ഞ് താന്നിവിള വഴി മുതവല്ലൂര്‍കോണം റോഡിലൂടെ 100 മീറ്റര്‍ സഞ്ചരിച്ചാല്‍ കുറണ്ടിവിളയിലെ പൂപ്പാടത്തിലെത്താം.
വിവാഹ ഫോട്ടോ ഷൂട്ടിനായി നിരവധി പേരെത്തുന്നു. ഓണക്കാലത്ത് സെല്‍ഫി പോയിന്റ്, ട്രീ ഹൗസ്, ഊഞ്ഞാലുകള്‍ അടക്കമുള്ളവ ഒരുക്കും.
കഴിഞ്ഞ ഓണത്തിന് കാട്ടാക്കട മണ്ഡലത്തില്‍ ഐ ബി സതീഷ് എംഎല്‍എയുടെ നേതൃത്വത്തില്‍ ആരംഭിച്ച 'നമ്മുടെ ഓണം നമ്മുടെ പൂക്കള്‍' പദ്ധതിയുടെ വിജയമാണ് പദ്ധതിയുടെ പ്രചോദനം.
പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ വിശ്വാമിത്ര വിജയന്റെ നേതൃത്വത്തില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കൃഷി. പഞ്ചായത്തിന്റെ ഓണച്ചന്ത വഴിയും ഓണ്‍ലൈനായും പൂക്കള്‍ വിപണിയിലെത്തിക്കും.
"
https://www.facebook.com/Malayalivartha