കശുമാങ്ങ നീരുകൊണ്ട് ഇന്ധനമുണ്ടാക്കുന്ന പദ്ധതിയുമായി പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍
വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഒരു ആശ്വാസ വാര്‍ത്തയുമായി പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ രംഗത്ത്. കശുമാങ്ങ നീരുകൊണ്ട് ഇന്ധനമുണ്ടാക്കുന്ന പദ്ധതി നടപ്പാക്കാനൊരുങ്ങുകയാണ് പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍. കശുമാങ്ങയില്‍നിന്ന് ബയോ എത്തനോള്‍ ഉണ്ടാക്കുന്ന ബ്രസീല്‍ അടക്കമുള്ള വിദേശരാഷ്ട്രങ്ങളില്‍ വിജയം കണ്ട ഈ പ്രോജക്ടിനെ കുറിച്ചുള്ള ആദ്യഘട്ടപഠനം പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ പൂര്‍ത്തിയാക്കി. 100 ഏക്കര്‍ സ്ഥലത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇതിന്റെ പ്രവര്‍ത്തനം തുടങ്ങും. കാസര്‍കോട് ജില്ലയിലെ പി.സി.കെ. എസ്‌റ്റേറ്റിലാണ് കശുമാങ്ങനീര് സംസ്‌കരിച്ച് ഇന്ധനമാക്കുന്ന കേന്ദ്രം സ്ഥാപിക്കുക. പ്ലാന്റും ഡിസ്റ്റിലറിയും നിര്‍മിക്കും. വാഹനങ്ങള്‍ക്ക് വിലക്കുറവില്‍ ഈ ഇന്ധനം ഉപയോഗിക്കാമെന്ന് മാത്രമല്ല എന്‍ജിനുകള്‍ക്ക് ഇത് കൂടുതല്‍ ഗുണകരവുമാണ്. മാത്രമല്ല, കശുവണ്ടി കര്‍ഷകര്‍ക്കും പദ്ധതിയിലൂടെ മെച്ചമുണ്ടാകും.
കോര്‍പ്പറേഷന്റെ കശുമാവിന്‍തോട്ടത്തില്‍നിന്ന് പ്രതിവര്‍ഷം 40,000 ടണ്‍ കശുമാങ്ങ ലഭിക്കുന്നുണ്ട്. അതിനുപുറമെ കര്‍ഷകരില്‍നിന്ന് കശുമാങ്ങ വിലയ്ക്കുവാങ്ങിയാവും ഇന്ധന നിര്‍മാണം. വലിച്ചെറിയുന്ന കശുമാങ്ങകള്‍ക്ക് വില ലഭിക്കുന്നതോടെ കര്‍ഷകര്‍ക്ക് ആശ്വാസമാകുന്നതിനൊപ്പം കശുമാവ് തോട്ടങ്ങള്‍ വിപുലപ്പെടുകയും ചെയ്യും.
https://www.facebook.com/Malayalivartha