Widgets Magazine
15
Jan / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബക്കറ്റ് പിരിവെങ്കിൽ ബക്കറ്റ് പിരിവ്...പെരിയ കേസിൽ നിയമപോരാട്ടം, പാർട്ടി അംഗങ്ങൾ 500 രൂപ വീതവും, ജോലിയുള്ളവർ ഒരു ദിവസത്തെ ശമ്പളവും..പാർട്ടി പിരിച്ചു തുടങ്ങി...


ഇന്ന് രാവിലെയാണ് ബോബി ചെമ്മണ്ണൂർ ജയിൽ മോചിതനായത്...ഉത്തരവ് ഇന്നലെ പുറത്തിറങ്ങിയെങ്കിലും ഇന്നലെ ജയിൽ മോചിതനാകാൻ ബോബി തയ്യാറായിരുന്നില്ല...അതിനുള്ള പണി പിന്നാലെ..


നിറത്തിന്റെ പേരില്‍ ഭര്‍ത്താവ് തുടര്‍ച്ചയായി നടത്തിയ അവഹേളനം സഹിക്കാനാവാതെ മലപ്പുറത്ത് നവവധു ജീവനൊടുക്കി... മാനസിക പീഡനം മൂലമെന്ന ആരോപണവുമായി കുടുംബം രംഗത്തെത്തി...


എരുമേലിയില്‍ കേരളത്തിലെ അഞ്ചാമത്തെ, അന്താരാഷ്ട്രവിമാനത്താവളം മൂന്നര വര്‍ഷത്തിനുള്ളില്‍ യാഥാര്‍ഥ്യമാകും...സ്ഥലം ഏറ്റെടുക്കാനുള്ള അന്തിമവിജ്ഞാപനം രണ്ടു മാസത്തിനുള്ളില്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കും...


തനിക്ക് മുകളില്‍ ആരുമില്ലെന്ന് ബോബി കരുതേണ്ട. അത് കോടതി കാണിച്ചുതരാം... ബോബിക്കെതിരേ രൂക്ഷപരാമർശവുമായി കോടതി!

കള്ളക്കടൽ മുന്നറിയിപ്പിനെ തുടർന്ന് കേരളാ തീരത്ത് ഓറഞ്ച് അലർട്ട്: കേരള തീരത്ത് കടലാക്രമണം രൂക്ഷം...

05 MAY 2024 11:37 AM IST
മലയാളി വാര്‍ത്ത

കേരള തീരത്ത് കടലാക്രമണം രൂക്ഷം. പൂത്തുറയിൽ ശക്തമായ കടലാക്രമണത്തിൽ വീടുകളിൽ വെള്ളം കയറി. ഒരു വീടിന് കേടുപാട് പറ്റിയിട്ടുണ്ട്. ആലപ്പുഴ തൃക്കുന്നപ്പുഴ പഞ്ചായത്ത് പത്താം വാർഡിൽ ഇന്നലെ രാത്രി 10 മണിയോടെ നേരിയ തോതിൽ കടൽ കയറിയിരുന്നു. തുടർന്ന് 3 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുകയായിരുന്നു. പിന്നീട് കടൽ ശാന്തമാവുകയായിരുന്നു.

തൃശ്ശൂര്‍ കൊടുങ്ങല്ലൂർ താലൂക്കിന്റെ തീരപ്രദേശങ്ങളിൽ കള്ളക്കടൽ പ്രതിഭാസം ഉണ്ടായി. എറിയാട് പഞ്ചായത്തിലെ ചന്തക്കടപ്പുറം, എടവിലങ്ങ് പഞ്ചായത്തിലെ കാര അറപ്പക്കടവ്, പുതിയ റോഡ്, പെരിഞ്ഞനം സമിതി ബീച്ച് എന്നിവിടങ്ങളിലാണ് കടൽ കരയിലേക്ക് കടന്നത്. ഇന്നലെ രാത്രി ഏഴരയോടെയാണ് കള്ളക്കടൽ പ്രകടമായിത്തുടങ്ങിയത്. മുന്നറിയിപ്പിനെ തുടർന്ന് മത്സ്യബന്ധന ഉപകരണങ്ങളും വള്ളങ്ങളും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിരുന്നു.

കള്ളക്കടൽ മുന്നറിയിപ്പിനെ തുടർന്ന് കേരളാ തീരത്ത് ഓറഞ്ച് അലർട്ട് തുടരുകയാണ്. ഇന്ന് അർദ്ധരാത്രി വരെ ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ടെന്നാണ് ദേശീയ സമുദ്രസ്ഥിതി ഗവേഷണ പഠന കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ നൽകിയിരിക്കുന്ന നിർദ്ദേശങ്ങൾ പൊതുജനം കർശനമായി പാലിക്കണം. യാതൊരു കാരണവശാലും തീരത്ത് കിടന്ന് ഉറങ്ങരുത്.

ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദവും ഒഴിവാക്കണം, മത്സബന്ധന ഉപകരണങ്ങൾ സുരക്ഷിത സ്ഥലത്തേക്ക് മാറ്റണമെന്നും മുന്നറിയിപ്പുണ്ട്. കേരളത്തിന് പുറമേ, തെക്കൻ തമിഴ്‌നാട് തീരത്തും മുന്നറിയിപ്പ് നിലനിൽക്കുകയാണ്. തെക്കൻ തമിഴ്നാട് തീരത്ത് രൂക്ഷമായ കടലാക്രമണത്തിന് സാധ്യതയുണ്ട്.

അതിനിടെ അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കൊല്ലം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.


അപ്രതീക്ഷിതമായുണ്ടാകുന്ന വേലിയേറ്റമാണ് കള്ളക്കടൽ. സാധാരണ വേലിയേറ്റമുണ്ടാകുന്നത് കാറ്റിന് അനുസരിച്ചോ സൂര്യന്‍റെയും ചന്ദ്രന്‍റെയും ഗുരുത്വാകർഷണ ഫലമായോ ആണ്. അങ്ങനെ അല്ലാതെ ഉണ്ടാകുന്ന വേലിയേറ്റമാണ് കള്ളക്കടൽ. പ്രത്യേകിച്ച് ലക്ഷണങ്ങളില്ലാതെ തിരമാലകള്‍ ആഞ്ഞടിക്കും. അവിചാരിതമായും അസാധാരണായുമാണ് ഈ സമയത്ത് തിരമാലകള്‍ ആഞ്ഞടിക്കുക.


ഇന്ത്യയുടെ തെക്ക്-പടിഞ്ഞാറൻ തീരത്ത് ഉയർന്ന തിരമാലകൾ ഉണ്ടാകുന്നത് മൂലം വെള്ളപ്പൊക്കത്തിന് കാരണമാകുന്ന ഭൂമിശാസ്ത്രപരമായ പ്രതിഭാസമാണ് കള്ളക്കടൽ. പ്രധാനമായും ഏപ്രിൽ മുതൽ മെയ് വരെയുള്ള മഴക്കാലത്തിന് മുമ്പുള്ള സമയങ്ങളിൽ ആണ് കള്ളക്കടൽ പ്രതിഭാസം കൂടുതലായി കാണാൻ സാധിക്കുക. യുണൈറ്റഡ് നേഷൻസ് എജ്യുക്കേഷണൽ, സയൻ്റിഫിക് ആൻഡ് കൾച്ചറൽ ഓർഗനൈസേഷൻ (യുനെസ്‌കോ) ഔദ്യോഗികമായി അംഗീകരിച്ച പദമാണ് കള്ളക്കടൽ.

കള്ളക്കടൽ സമയങ്ങളിൽ കരയിലേക്ക് മഴയോ കാറ്റോ വരാതെ തന്നെ തിര ഉയർന്നുപൊങ്ങും. തിരമാലകൾ അപ്രതീക്ഷിതമായി അടിച്ചുകയറി തീരത്തെ കവർന്നെടുക്കുന്നതിനാലാണ് ഈ പ്രതിഭാസത്തെ കള്ളക്കടൽ എന്നുവിളിക്കുന്നത്.

സമുദ്രോപരിതലത്തിലെ കാലാവസ്ഥാ മാറ്റങ്ങളായ ചുഴലിക്കാറ്റും കൊടുങ്കാറ്റും മൂലമുണ്ടാകുന്ന കടൽക്ഷോഭം കൊണ്ട് ഉയർന്നുവരുന്ന വലിയ തിരമാലകളാണ് കള്ളക്കടലിന് കാരണമാകുന്നത്. ശക്തമായ കാറ്റിൽ, വായുവിൽ നിന്ന് വെള്ളത്തിലേക്ക് ഊർജ്ജ കൈമാറ്റം നടക്കുന്നതിനാൽ ഈ സമയത്ത് ആയിരക്കണക്കിന് കിലോമീറ്ററുകൾ വരെ നീളാൻ കെൽപ്പുള്ള ശക്തമായ തിരമാലകൾ കരയിലേക്ക് ആഞ്ഞടിക്കാൻ കാരണമാവുകയും ചെയ്യും. അവിചാരിതമായതും അസാധാരണവുമായാണ് കള്ളക്കടൽ സമയത്ത് തിരമാലകൾ കരയിലേക്ക് ആഞ്ഞടിക്കുക.

ഭൂകമ്പങ്ങൾ, വെള്ളത്തിനടിയിലുള്ള മണ്ണിടിച്ചിലുകൾ അല്ലെങ്കിൽ അഗ്നിപർവ്വത സ്ഫോടനങ്ങൾ പോലുള്ള പ്രവർത്തനങ്ങൾ കാരണമാണ് സുനാമിയുണ്ടാകുന്നത്. പല സാഹചര്യങ്ങളിലും കള്ളക്കടൽ പ്രതിഭാസം സുനാമിയായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്. വെള്ളപ്പൊക്കം, കടൽക്ഷോഭം ചുഴലിക്കാറ്റ് എന്നിവ മൂലമാണ് കള്ളക്കടൽ പ്രതിഭാസം സംഭവിക്കുന്നത്. സുനാമിയുടെ സമയത്ത് കടൽ ഉള്ളിലോട്ട് വലിഞ്ഞ ശേഷം തിരമാലകൾ അടിച്ചുകയറുകയാണ് പതിവ്. ചില സമയങ്ങളിൽ സമാനമായ രീതിയിൽ തന്നെയാണ് കള്ളക്കടൽ പ്രതിഭാസവും സംഭവിക്കാറുള്ളത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വനനിയമ ഭേദഗതി തുടരാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല: ജനങ്ങളെ പ്രയാസത്തിലാക്കുന്ന ഒരു ഭേദഗതിയും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി  (24 minutes ago)

കോണ്‍ഗ്രസ് വിട്ടവരെ തിരിച്ചു കൊണ്ടുവരണം: ചെറിയാന്‍ ഫിലിപ്പ്  (33 minutes ago)

ഇൻവസ്റ്റിഗേറ്റീവ് ത്രില്ലർ ചിത്രം ധീരം ചിത്രീകരണം ആരംഭിച്ചു  (46 minutes ago)

ചാനല്‍ ചര്‍ച്ചയ്ക്കിടെ നടത്തിയ വിദ്വേഷ പരാമര്‍ശ കേസില്‍ പി സി ജോര്‍ജിന് മുന്‍കൂര്‍ ജാമ്യം  (1 hour ago)

ആലപ്പുഴയില്‍ വൈകല്യത്തോടെ പിറന്ന കുഞ്ഞിനെ ശ്വാസതടസ്സത്തെ തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു  (1 hour ago)

രോഗത്തിന് ചികിത്സിക്കുക മാത്രമല്ല രോഗം വരാതെ നോക്കുന്നതും പ്രധാനം; ഭക്ഷ്യ സുരക്ഷയില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്  (1 hour ago)

നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ സമാധി വിവാദം: മരണ സര്‍ട്ടിഫിക്കറ്റ് എവിടെയെന്ന് കോടതി; മരണ സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ അസ്വഭാവിക മരണം ആണെന്ന് കോടതി; സമാധിപീഠം പൊളിച്ച് പരിശോധന നടത്തുന്നതില്‍ ജില്  (2 hours ago)

ജാമ്യം ലഭിച്ചിട്ടും ജയിലിലില്‍നിന്നു പുറത്തിറങ്ങിയില്ല: സംഭവിച്ചതില്‍ വിഷമമുണ്ട്, നിരുപാധികം മാപ്പപേക്ഷിക്കുന്നെന്ന് ബോബി;ബോബി ചെമ്മണൂരിന്റെ മാപ്പപേക്ഷ സ്വീകരിച്ച് ഹൈക്കോടതി  (3 hours ago)

കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി സ്ത്രീക്ക് ദാരുണാന്ത്യം  (3 hours ago)

ചക്രവാതച്ചുഴി... സംസ്ഥാനത്ത് വരുംദിവസങ്ങളിലും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (4 hours ago)

രൂപയ്ക്ക് വീണ്ടും മൂല്യത്തകര്‍ച്ച...സെന്‍സെക്സ് 400ലധികം പോയിന്റ് കുതിച്ചു  (4 hours ago)

ദേശീയ സബ്ജൂനിയര്‍ (അണ്ടര്‍ 14) സ്‌കൂള്‍ അത്ലറ്റിക് മീറ്റില്‍ കേരളം രണ്ട് വെങ്കലത്തോടെ അവസാനിപ്പിച്ചു  (4 hours ago)

KASARGOD CPM കോടികൾ പിരിക്കാൻ സിപിഎം  (4 hours ago)

ബോബി പുറത്തേക്ക്  (5 hours ago)

Kondotty നവവധു തൂങ്ങി മരിച്ചതിൽ കേസ്  (5 hours ago)

Malayali Vartha Recommends