കര്‍ഷകര്‍ക്ക് ആശ്വാസം... കുരുമുളക് വില കുതിക്കുന്നു
കര്‍ഷകര്‍ക്ക് ആശ്വാസം... കുരുമുളക് വില കുതിക്കുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനിടയില്‍ 1500 രൂപയാണ് ക്വിന്റലിന് കൂടിയത്. കഴിഞ്ഞ ദിവസങ്ങളില്‍ ജില്ലയില്‍ 65500 രൂപയ്ക്കാണ് ഒരു ക്വിന്റല്‍ കുരുമുളകിന്റെ വ്യാപാരം നടന്നത്.
കഴിഞ്ഞ മാസം നാടന്‍ കുരുമുളക് ക്വിന്റലിന് 55000 രൂപയായിരുന്നു. ഒരു മാസം കൊണ്ട് 10500 രൂപയുടെ വര്‍ദ്ധനവാണുണ്ടായത്. ജൂണ്‍ മാസം ആദ്യ വാരം നാടന്‍ കുരുമുളക് ക്വിന്റലിന് 59400 രൂപയായിരുന്നു. അതേ സമയം വിപണിയില്‍ ഇന്നലെ നേരിയ ഇടിവ് അനുഭവപ്പെട്ടിട്ടുണ്ടെങ്കിലും വരും ദിവസങ്ങളില്‍ വില കുതിക്കുമെന്ന് വ്യാപാരികള്‍.
മേയില്‍ നാടന്‍ കുരുമുളക് ക്വിന്റലിന് 55000 രൂപയും, ചേട്ടന് 56500 രൂപയും വയനാടന് 57500 രൂപയുമായിരുന്നു. നാടന്‍ കുരുമുളക് ക്വിന്റലിന് 65500 രൂപയും ചേട്ടന് 67000 രൂപയും വയനാടന് 68000 രൂപയായി ഉയര്‍ന്നു.ഇറക്കുമതി കുറഞ്ഞതും ആഭ്യന്തര ഉപഭോഗത്തിനനുസരിച്ച് ഉത്പാദനം നടക്കാത്തതുമാണ് വില ഉയരാന്‍ കാരണം അതിനാല്‍ തന്നെ ഏറെ പ്രതീക്ഷകളോടെയാണ് കര്‍ഷകര്‍ കുരുമുളക് പറിക്കുന്നത്.
"
https://www.facebook.com/Malayalivartha