Widgets Magazine
23
Jan / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരു കോടി ചെലവഴിച്ച് സർക്കാർ രൂപം കൊടുത്ത ഹേമ കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ ആയുസ് തിങ്കളാഴ്ച വരെ മാത്രം..പരാതിയില്ലാത്ത വിഷയങ്ങളിലും എഫ്. ഐ. ആർ. രജിസ്റ്റർ ചെയ്യാമോ എന്ന വിഷയത്തിൽ തിങ്കളാഴ്ച സുപ്രീം കോടതി വിധി പറയും..


ഞാനൊരു പരിപൂർണതയിലെത്തിയ സ്ത്രീയാണെന്ന് കരുതി എന്നെ സമീപിക്കരുത്.. എന്റേതായ പരിമിതികൾ എനിക്കുണ്ട്- സീമവിനീത്


കൊലപ്പെടുത്തുമെന്ന മുന്നറിയിപ്പ് നേരത്തെ നൽകി; ഭർത്താവ് പുറത്ത് പറഞ്ഞാൽ ആത്മഹത്യ ചെയ്യുമെന്ന് ആതിരയുടെ ഭീഷണിയും:- കഠിനംകുളത്ത് സംഭവിച്ചത്...


സംസ്ഥാനത്ത് മഴ മുന്നറിയിപ്പുകൾക്ക് പിന്നാലെ താപനില ഉയരുമെന്ന് മുന്നറിയിപ്പ്..ഇനിയുള്ള ദിവസങ്ങൾ സംസ്ഥാനം ചൂടിൻ്റെ ആഘാതത്തിലൂടെ കടന്നുപോകുമെന്നാണ് കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്..


വമ്പൻ റിസോർട്ടിന് തീപിടിച്ച് 66-പേർക്ക് ദാരുണാന്ത്യം...33 പേർക്ക് ​ഗുരുതരമായി പരിക്കേറ്റു... ഇവർ മരണ ഭയത്തിൽ 12 നിലയുള്ള കെട്ടിടത്തിൽ നിന്ന് ചാടിയെന്നാണ് സൂചന...

മൂന്ന് ജില്ലകളിലെ തീരങ്ങളിൽ പ്രത്യേക ജാഗ്രതാ നിർദ്ദേശം; നാളെ രാത്രിവരെ കള്ളക്കടൽ പ്രതിഭാസത്തിനും, ഉയർന്ന തിരമാലയ്ക്കും സാധ്യത...

24 JUNE 2024 10:47 AM IST
മലയാളി വാര്‍ത്ത

കേരള തീരത്തും, തമിഴ്‌നാട് തീരത്തും നാളെ രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും, ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കാസറഗോഡ്, കണ്ണൂർ, തിരുവനന്തപുരം ജില്ലകളിലെ തീരങ്ങളിൽ പ്രത്യേക ജാഗ്രതാ നിർദ്ദേശമാണ് നൽകിയിരിക്കുന്നത്. കാസറഗോഡ്, കണ്ണൂർ, തിരുവനന്തപുരം ജില്ലകളിലെ തീരങ്ങളിൽ 2.9 മുതൽ 3.4 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിക്കുന്നത്.

ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കുക. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.

അതിനിടെ പടിഞ്ഞാറൻ കാറ്റ് ശക്തിപ്പെട്ടതോടെ കേരളത്തിൽ ഇന്നും മഴ തുടരും. കേരള തീരം മുതൽ മഹാരാഷ്ട്ര വരെ നീളുന്ന ന്യൂനമർദ്ദ പാത്തി നിലനിൽക്കുന്നതോടൊപ്പം വിവിധ ഉയരങ്ങളിൽ പടിഞ്ഞാറൻ കാറ്റ് ശക്തവുമാണ്. ഇന്നലെ മുതൽ കാറ്റ് രക്ഷപ്പെട്ടപ്പോൾ കടലിൽ മേഘരൂപീകരണം കുറഞ്ഞതാണ് പ്രതീക്ഷിച്ച മഴ ലഭിക്കാതിരിക്കാൻ കാരണം. മഴക്കാലത്തിന്റെ പ്രതീതി ഉണ്ടാവുകയും എന്നാൽ ഇടയ്ക്കിടെ മഴ ലഭിക്കുകയും ചെയ്യുന്ന അന്തരീക്ഷ സ്ഥിതിയാണ് ഇന്ന് വടക്കൻ കേരളത്തിലും മധ്യകേരളത്തിലുമുള്ളത്.

 

 

ഇന്ന് ഉച്ചക്ക് മുൻപായി എറണാകുളം, തൃശൂർ, കണ്ണൂർ, കാസർകോട്, മലപ്പുറം, കോഴിക്കോട് , തിരുവനന്തപുരം ജില്ലകളിൽ മഴ ലഭിക്കും. ഉച്ചയ്ക്ക് ശേഷം കാറ്റ് കൂടുതൽ അനുകൂലമാകുന്നതോടെ മറ്റു ജില്ലകളിലേക്കും മഴ. തീര ദേശപ്രദേശങ്ങളിലും കിഴക്കൻ മലയോര മേഖലകളിലുമാണ് ഇന്നും കൂടുതൽ മഴ പ്രതീക്ഷിക്കുന്നത്. ഇപ്പോൾ പെയ്യുന്ന മഴ ഈ മാസം 27 വരെ തുടരാനാണ് സാധ്യത. തുടർന്നുള്ള ദിവസങ്ങളിൽ മഴ ഗണ്യമായി കുറയും. അതിനാൽ മാസം അവസാനിക്കുമ്പോഴും മഴ കുറവ് ഇതേ രീതിയിൽ തുടർന്നേക്കും.

 

 

കേന്ദ്രകാലാവസ്ഥാ വകുപ്പ് വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണ്. നാളെ കണ്ണൂരും കാസർകോടും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ട് ആണ്. അടുത്ത മൂന്നു ദിവസം എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യത ഉണ്ട്.

 

 

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും, മറ്റു ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ന്യൂനമർദ്ദ പാത്തിയുടെ ഫലമായി പടിഞ്ഞാറൻ തീരമേഖലയിൽ കാലവർഷകാറ്റ് അടുത്ത 3 ദിവസം ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശവും നിലനിൽക്കുന്നുണ്ട്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം  (7 hours ago)

249 കായിക താരങ്ങള്‍ക്ക് നിയമനം നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കി: 2015-2019 വര്‍ഷങ്ങളിലെ സ്‌പോര്‍ട്‌സ് ക്വാട്ട നിയമനത്തിനായുള്ള സെലക്ട് ലിസ്റ്റില്‍ നിന്നുമാണ് നിയമനം  (7 hours ago)

റീല്‍സ് ചിത്രീകരണത്തിനിടെ ആഡംബര കാറിടിച്ച് യുവാവ് മരിച്ച സംഭവം: വാഹനത്തിന്റെ ഉടമ വിദേശത്ത്  (7 hours ago)

ഹയര്‍ സെക്കന്‍ഡറി പൊതുപരീക്ഷകള്‍ നടത്താന്‍ വിദ്യാഭ്യാസ വകുപ്പിനു പണമില്ല; കുട്ടികളില്‍ നിന്ന് ഫീസായി പിരിച്ചെടുക്കാന്‍ നിര്‍ദ്ദേശം  (7 hours ago)

ഉമ്മയെ വെട്ടിക്കൊലപ്പെടുത്തിയ ആഷിഖിനെ മാനസിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി  (8 hours ago)

സിപിഎം കൗണ്‍സിലര്‍ കലാ രാജു കോലഞ്ചേരി കോടതിയില്‍ രഹസ്യമൊഴി നല്‍കി  (8 hours ago)

പരിഷ്‌കരണങ്ങളുമായി പുതിയ ആദായ നികുതി ബില്‍ ബജറ്റ് സമ്മേളനത്തില്‍ അവതരിപ്പിച്ചേക്കും  (8 hours ago)

ഓടിക്കൊണ്ടിരുന്ന ആഡംബര കാറിനു തീപിടിച്ചു; അപകടം ഒഴിവായത് തലനാരിഴയ്ക്ക്  (9 hours ago)

ഷാരോണ്‍ വധക്കേസ് വിധിയില്‍ മെന്‍സ് അസോസിയേഷന്റെ ആഹ്ലാദപ്രകടനം നടത്താനായില്ലെന്ന് രാഹുല്‍ ഈശ്വര്‍  (9 hours ago)

ട്രെയിനില്‍ പുക കണ്ട് പുറത്തേക്ക് ചാടി; സമീപത്തെ ട്രാക്കിലൂടെ വന്ന ട്രെയിനിടിച്ച് 11 പേര്‍ക്ക് ദാരുണാന്ത്യം  (9 hours ago)

സിനിമയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ മലയാളി അറസ്റ്റില്‍  (9 hours ago)

എന്‍.എം.വിജയന്റെ കുടുംബത്തെ പാര്‍ട്ടി സംരക്ഷിക്കുമെന്ന് കെ.സുധാകരന്‍  (10 hours ago)

സ്‌കൂളിന് അനധികൃത അവധി കൊടുത്ത പ്രഥമാധ്യാപകന് സസ്‌പെന്‍ഷന്‍  (10 hours ago)

പ്രിന്‍സിപ്പലിനെ ഭീഷണിപ്പെടുത്തിയ വിദ്യാര്‍ഥി ക്ഷമ ചോദിച്ചു; വിദ്യാര്‍ഥിയോട് ക്ഷമിച്ചുവെന്ന് പ്രിന്‍സിപ്പല്‍  (11 hours ago)

മണിപ്പൂരില്‍ ബിജെപി സര്‍ക്കാരിന് തിരിച്ചടി: ബിജെപിയെ ഞെട്ടിച്ച് നിതീഷ് കുമാറിന്റെ നീക്കം, ജെഡിയു മണിപ്പൂര്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു  (12 hours ago)

Malayali Vartha Recommends