Widgets Magazine
15
Jan / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബക്കറ്റ് പിരിവെങ്കിൽ ബക്കറ്റ് പിരിവ്...പെരിയ കേസിൽ നിയമപോരാട്ടം, പാർട്ടി അംഗങ്ങൾ 500 രൂപ വീതവും, ജോലിയുള്ളവർ ഒരു ദിവസത്തെ ശമ്പളവും..പാർട്ടി പിരിച്ചു തുടങ്ങി...


ഇന്ന് രാവിലെയാണ് ബോബി ചെമ്മണ്ണൂർ ജയിൽ മോചിതനായത്...ഉത്തരവ് ഇന്നലെ പുറത്തിറങ്ങിയെങ്കിലും ഇന്നലെ ജയിൽ മോചിതനാകാൻ ബോബി തയ്യാറായിരുന്നില്ല...അതിനുള്ള പണി പിന്നാലെ..


നിറത്തിന്റെ പേരില്‍ ഭര്‍ത്താവ് തുടര്‍ച്ചയായി നടത്തിയ അവഹേളനം സഹിക്കാനാവാതെ മലപ്പുറത്ത് നവവധു ജീവനൊടുക്കി... മാനസിക പീഡനം മൂലമെന്ന ആരോപണവുമായി കുടുംബം രംഗത്തെത്തി...


എരുമേലിയില്‍ കേരളത്തിലെ അഞ്ചാമത്തെ, അന്താരാഷ്ട്രവിമാനത്താവളം മൂന്നര വര്‍ഷത്തിനുള്ളില്‍ യാഥാര്‍ഥ്യമാകും...സ്ഥലം ഏറ്റെടുക്കാനുള്ള അന്തിമവിജ്ഞാപനം രണ്ടു മാസത്തിനുള്ളില്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കും...


തനിക്ക് മുകളില്‍ ആരുമില്ലെന്ന് ബോബി കരുതേണ്ട. അത് കോടതി കാണിച്ചുതരാം... ബോബിക്കെതിരേ രൂക്ഷപരാമർശവുമായി കോടതി!

കേരള തീരം മുതൽ മഹാരാഷ്ട്ര തീരംവരെ ന്യുന മർദ്ദ പാത്തി; കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി ഇടി മിന്നലോടുകൂടിയ മഴ...

01 JULY 2024 04:14 PM IST
മലയാളി വാര്‍ത്ത

കേരള തീരത്തും, തമിഴ്നാട് തീരത്തും നാളെ രാത്രി 11.30 വരെ കള്ളക്കടല്‍ പ്രതിഭാസത്തിനും, ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. പുതുക്കിയ ഉയര്‍ന്ന തിരമാല ജാഗ്രത നിര്‍ദ്ദേശ പ്രകാരം ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കുക. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം. മല്‍സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക.

വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക. അതിനിടെ കണ്ണൂർ ജില്ലയിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. കേരള തീരം മുതൽ മഹാരാഷ്ട്ര തീരംവരെ ന്യുന മർദ്ദ പാത്തി സ്ഥിതി ചെയ്യുന്നതിനാൽ വടക്കൻ ഗുജറാത്തിനു മുകളിൽ ചക്രവാതചുഴി സ്ഥിതിചെയ്യുന്നു. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി ഇടി / മിന്നൽ കൂടിയ മിതമായ / ഇടത്തരം മഴക്ക് സാധ്യത.

ഒറ്റപെട്ട സ്ഥലങ്ങളിൽ ഇന്ന് (01 ജൂലൈ) അതി ശക്തമായ മഴയ്ക്കും ജൂലൈ 1 മുതൽ 03 വരെ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വനനിയമ ഭേദഗതി തുടരാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല: ജനങ്ങളെ പ്രയാസത്തിലാക്കുന്ന ഒരു ഭേദഗതിയും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി  (25 minutes ago)

കോണ്‍ഗ്രസ് വിട്ടവരെ തിരിച്ചു കൊണ്ടുവരണം: ചെറിയാന്‍ ഫിലിപ്പ്  (34 minutes ago)

ഇൻവസ്റ്റിഗേറ്റീവ് ത്രില്ലർ ചിത്രം ധീരം ചിത്രീകരണം ആരംഭിച്ചു  (47 minutes ago)

ചാനല്‍ ചര്‍ച്ചയ്ക്കിടെ നടത്തിയ വിദ്വേഷ പരാമര്‍ശ കേസില്‍ പി സി ജോര്‍ജിന് മുന്‍കൂര്‍ ജാമ്യം  (1 hour ago)

ആലപ്പുഴയില്‍ വൈകല്യത്തോടെ പിറന്ന കുഞ്ഞിനെ ശ്വാസതടസ്സത്തെ തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു  (1 hour ago)

രോഗത്തിന് ചികിത്സിക്കുക മാത്രമല്ല രോഗം വരാതെ നോക്കുന്നതും പ്രധാനം; ഭക്ഷ്യ സുരക്ഷയില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്  (1 hour ago)

നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ സമാധി വിവാദം: മരണ സര്‍ട്ടിഫിക്കറ്റ് എവിടെയെന്ന് കോടതി; മരണ സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ അസ്വഭാവിക മരണം ആണെന്ന് കോടതി; സമാധിപീഠം പൊളിച്ച് പരിശോധന നടത്തുന്നതില്‍ ജില്  (2 hours ago)

ജാമ്യം ലഭിച്ചിട്ടും ജയിലിലില്‍നിന്നു പുറത്തിറങ്ങിയില്ല: സംഭവിച്ചതില്‍ വിഷമമുണ്ട്, നിരുപാധികം മാപ്പപേക്ഷിക്കുന്നെന്ന് ബോബി;ബോബി ചെമ്മണൂരിന്റെ മാപ്പപേക്ഷ സ്വീകരിച്ച് ഹൈക്കോടതി  (3 hours ago)

കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി സ്ത്രീക്ക് ദാരുണാന്ത്യം  (3 hours ago)

ചക്രവാതച്ചുഴി... സംസ്ഥാനത്ത് വരുംദിവസങ്ങളിലും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (4 hours ago)

രൂപയ്ക്ക് വീണ്ടും മൂല്യത്തകര്‍ച്ച...സെന്‍സെക്സ് 400ലധികം പോയിന്റ് കുതിച്ചു  (4 hours ago)

ദേശീയ സബ്ജൂനിയര്‍ (അണ്ടര്‍ 14) സ്‌കൂള്‍ അത്ലറ്റിക് മീറ്റില്‍ കേരളം രണ്ട് വെങ്കലത്തോടെ അവസാനിപ്പിച്ചു  (4 hours ago)

KASARGOD CPM കോടികൾ പിരിക്കാൻ സിപിഎം  (4 hours ago)

ബോബി പുറത്തേക്ക്  (5 hours ago)

Kondotty നവവധു തൂങ്ങി മരിച്ചതിൽ കേസ്  (5 hours ago)

Malayali Vartha Recommends