വീണ്ടും ശക്തമായ മഴ മുന്നറിയിപ്പ്; മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത...
കേന്ദ്ര കാലാവസ്ഥ വകുപ്പ് വീണ്ടും ശക്തമായ മഴ മുന്നറിയിപ്പ് സംസ്ഥാനത്തിന് നൽകുന്നുണ്ട്. അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഇന്നും മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ആഗസ്റ്റ് 17 നും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചത്. 24 മണിക്കൂറിൽ 115.6 എംഎം മുതൽ 204.4 എംഎം വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
കേരളത്തിൽ വരുന്ന രണ്ടാഴ്ച സാധാരണയേക്കാൾ കൂടുതൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ആഴ്ച തിരിച്ചുള്ള പ്രവചനങ്ങളിൽ ഓഗസ്റ്റ് 16 മുതൽ 22 വരെയുള്ള ആദ്യ ആഴ്ചയിൽ ദീർഘകാല ശരാശരിയേക്കാൾ കൂടുതൽ മഴ ലഭിക്കുമെന്നാണ് പ്രവചിക്കുന്നത്. കാസർഗോഡ്, കണ്ണൂർ ജില്ലകളിലും, കോഴിക്കോട് ജില്ലയുടെ വടക്ക്, തൃശൂർ, എറണാകുളം ജില്ലകളിലെ തീരദേശ മേഖലയിലും ഈ കാലയളവിൽ സാധാരണയെക്കാൾ കുറവ് മഴ ലഭിക്കാനാണ് സാധ്യതയെന്നും പ്രവചനത്തിൽ പറയുന്നു.
വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലയുടെ തെക്കു കിഴക്ക്, പാലക്കാട്, തൃശ്ശൂർ ജില്ലയുടെ കിഴക്കൻ മേഖല, എറണാകുളം ജില്ലയുടെ കിഴക്ക്, ഇടുക്കി, മറ്റു തെക്കൻ ജില്ലകൾ എന്നിവിടങ്ങളിൽ സാധാരണക്കാർ കൂടുതൽ മഴ ഓഗസ്റ്റ് 16 മുതൽ 22 വരെയുള്ള ആദ്യ ആഴ്ചയിൽ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ നിരീക്ഷണം. ഓഗസ്റ്റ് 23 മുതൽ 29 വരെയുള്ള രണ്ടാമത്തെ ആഴ്ചയിലും സാധാരണയേക്കാൾ മഴ കൂടും എന്നാണ് പ്രവചനം. സാധാരണ ജൂൺ ജൂലൈ മാസങ്ങളേക്കാൾ പഴയ അളവ് കുറവാണ് ഓഗസ്റ്റ് സെപ്റ്റംബർ മാസങ്ങളിൽ ലഭിക്കുന്നത്. ഓഗസ്റ്റ് 23 മുതൽ 29 വരെയുള്ള രണ്ടാമത്തെ ആഴ്ച കേരളത്തിൽ എല്ലാ ജില്ലകളിലും സാധാരണക്കാൾ കൂടുതൽ മഴയാണ് ലഭിക്കുക.
ഇതിൽ ആലപ്പുഴ ജില്ലയുടെ തീരദേശം കൊല്ലം ജില്ലയുടെ തീരദേശം എന്നിവിടങ്ങളിൽ സാധാരണയേക്കാൾ വളരെ കൂടുതൽ മഴ ലഭിക്കുമെന്നും കാലാവസ്ഥ വകുപ്പിന്റെ പ്രവചനം പറയുന്നു. പാലക്കാട് വയനാട് ജില്ലകളിലും മലപ്പുറം ജില്ലയുടെ ഇടനാട് മലയോര പ്രദേശങ്ങളിലും ആണ് രണ്ടാമത്തെ ആഴ്ചയിൽ മറ്റു ജില്ലകളെ അപേക്ഷിച്ച് മഴ അല്പം എങ്കിലും കുറയാൻ സാധ്യത. കേരളതീരത്ത് കഴിഞ്ഞദിവസം രൂപപ്പെട്ട അന്തരീക്ഷ ചുഴി തുടരുന്നു. ഇത് മൂലം കേരളത്തിൽനിന്ന് ഭാഗിക മേഘാവൃതമായ അന്തരീക്ഷം തുടരും. ഉച്ചക്ക് ശേഷം കിഴക്കൻ മേഖലകളിൽ ഇടിയോടുകൂടി മഴ സാധ്യത ഉണ്ട്.
17 ന് ഇടുക്കി, തൃശൂർ, പാലക്കാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും 18 ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും 19 ന് ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചത്. 24 മണിക്കൂറിൽ 64.5 മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. യെല്ലോ അലേർട്ട് റെഡ് അലെർട്ടിന് സമാനമായ ജാഗ്രത പുലർത്തണം.
അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവർ അണക്കെട്ടുകളിൽ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനുള്ള സാധ്യത മുൻകൂട്ടി കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകൾ നടത്തുകയും അധികൃതരുടെ നിർദേശങ്ങൾക്ക് അനുസരിച്ച് ആവശ്യമെങ്കിൽ മാറിത്താമസിക്കുകയും വേണം. മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണ്ണമായി ഒഴിവാക്കാനും നിർദേശം നൽകി.
https://www.facebook.com/Malayalivartha