വടക്കൻ കർണാടകയ്ക്കും തെലുങ്കാനയ്ക്കും മുകളിലായി ചക്രവാതചുഴി; ഇന്ന് വ്യാപക മഴ സാധ്യത...
വടക്കൻ കർണാടകയ്ക്കും തെലുങ്കാനയ്ക്കും മുകളിലായി ചക്രവാതചുഴി സ്ഥിതിചെയ്യുന്നു. ചക്രവാതച്ചുഴി മുതൽ തെക്കു കിഴക്കൻ അറബിക്കടൽ വരെ കേരളത്തിന് മുകളിലൂടെ 1.5 കിലോമീറ്റർ ഉയരത്തിലായി ന്യുനമർദ്ദപാത്തി സ്ഥിതിചെയ്യുന്നു. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി ഇടി / മിന്നലൊട് കൂടിയ മിതമായ / ഇടത്തരം മഴക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ആഗസ്റ്റ് 19-20 വരെ അതിശക്തമായ ശക്തമായ മഴക്കും ആഗസ്റ്റ് 18-21 വരെ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
ഇന്ന് വ്യാപക മഴ സാധ്യതയാണ് നിലനിൽക്കുന്നത്. ഒന്‍പത് ജില്ലകളില്‍ യെലോ അലേർട്ടാണ്. തൃശൂരും പാലക്കാടും ഒഴികെയുള്ള ജില്ലകളിലാണ് യെലോ അലര്‍ട്ട്. മണ്ണിടിച്ചിലിനും വെള്ളക്കെട്ടിനും വെള്ളപ്പൊക്കത്തിനും സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റും. ഇടുക്കി മലങ്കര ഡാമിന്റെ അഞ്ച് ഷട്ടറുകൾ ഉയർത്തി. ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് ഷട്ടറുകൾ ഉയർത്തിയത്. തൊടുപുഴ, മൂവാറ്റുപുഴ ആറുകളുടെ തീരത്തുള്ളവർ ജാഗ്രത പുലർത്തണമെന്ന് കലക്ടർ അറിയിച്ചു. മഴ മുന്നറിയിപ്പ് കണക്കിലെടുത്ത് പൊന്‍മുടി ഇക്കോ ടൂറിസം കേന്ദ്രം അടച്ചു. 21ാം തീയതി വരെ സംസ്ഥാനത്ത് മഴതുടരും. മത്സ്യതൊഴിലാളികള്‍ 21 ാം തീയതി വരെ കടലില്‍പോകരുതെന്ന മുന്നറിയിപ്പും കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചു.
നാളെ : പത്തനംതിട്ട, എറണാകുളം ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് കരുതുന്നത്.
യെല്ലോ അലര്‍ട്ട്
ഇന്ന് : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസറഗോഡ്
നാളെ : കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്
20 ന്: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍
21 ന് ആലപ്പുഴ , കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് പ്രവചനം.
https://www.facebook.com/Malayalivartha