Widgets Magazine
15
Jan / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഹണി റോസിന്റെ പരാതിയില്‍ അറസ്റ്റിലായ ബോബി ചെമ്മണൂര്‍ ജയിൽമോചിതനായി.


അസാധാരണ നീക്കവുമായി ഹൈക്കോടതി! പ്രതിഭാഗം അഭിഭാഷകരടക്കം ഹാജരാകാന്‍ ഹൈക്കോടതി


ബോച്ചെ തരംഗമാകുന്നു... പുറത്തിറങ്ങാന്‍ കഴിയാത്ത തടവുകാരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബോബി ചെമ്മണ്ണൂര്‍; ജാമ്യത്തിനായി നെട്ടോട്ടം ഓടിയ വക്കീലന്‍മാര്‍ ഞെട്ടിപ്പോയി


കുട്ടിക്കളിയല്ല സമാധി... കല്ലറ പൊളിക്കാതെ തെര്‍മല്‍ സ്‌കാനര്‍ ഉപയോഗിച്ച് പരിശോധിക്കണമെന്ന് മകന്‍ സനന്ദന്‍; മണിയനില്‍ നിന്നും ഗോപന്‍ സ്വാമിയിലേക്കുള്ള വളര്‍ച്ച ഗൂഗിളില്‍ ട്രെന്‍ഡിംഗ്


അച്ഛനോടൊപ്പം സ്‌കൂട്ടറില്‍ ബസ് സ്റ്റാന്‍ഡിലേക്കു പോയ നഴ്‌സിങ് കോളജ് അധ്യാപികയ്ക്ക് ദാരുണാന്ത്യം

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത; അടുത്ത മണിക്കൂറുകളിൽ ഈ ജില്ലകൾക്ക് മുന്നറിയിപ്പ്...

20 AUGUST 2024 03:36 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കോട്ടയം, പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ടാണ്. ആലപ്പുഴ, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ അതിശക്തമായ മഴയ്ക്കും യെല്ലോ അലേര്‍ട്ടുള്ള ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. തുടര്‍ച്ചയായി മഴ കിട്ടുന്ന മലയോരമേഖലകളില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ എന്നിവയ്ക്കും സാധ്യയുണ്ട്.

അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതിനിടെ കേരള -ലക്ഷദ്വീപ് - കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് നിലനിൽക്കുന്നുണ്ട്. ഇന്ന് മുതൽ 23/08/2024 വരെ: കേരള - കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. 23/08/2024 വരെ :

മധ്യ പടിഞ്ഞാറൻ അറബിക്കടലിന്റെ ചില ഭാഗങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത ഉണ്ട്. ഇതിനിടെ മുതലപ്പൊഴി പെരുമാതുറയിൽ വീണ്ടും വള്ളം മറിഞ്ഞു. വലിയ തിരയിൽപ്പെട്ട് വള്ളം രണ്ടായി പിളരുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ രണ്ട് വള്ളങ്ങൾ മറിഞ്ഞ് അപകടമുണ്ടായതിന് പിന്നാലെയാണ് മൂന്നാമത് വീണ്ടും അപകടം സംഭവിച്ചത്. വള്ളത്തിലുണ്ടായിരുന്നവരെ രക്ഷപ്പെടുത്തി. മുതലപ്പൊഴിയിൽ മത്സ്യ ബന്ധനത്തിനിറങ്ങുന്ന മത്സ്യ തൊഴിലാളികൾ വള്ളം മറിഞ്ഞ് അപകടത്തിൽപ്പെടുന്നത് പതിവായിരിക്കുകയാണ്. മുതലപ്പൊഴിയിലൂടെ കടലിലേക്കു കടക്കുന്നതിനിടെ തിരയടിയിൽ വള്ളം മറിഞ്ഞ് നിരവധി പേർ ഇവിടെ മരണപ്പെട്ടിട്ടുണ്ട്.


അതേ സമയം ∙ മലയോര മേഖലകളിൽ ശക്തമായ മഴ. ഇരുമ്പകച്ചോല പുഴയിൽ മലവെള്ളപ്പാച്ചിൽ, കോസ്വേ വെള്ളത്തിൽ മുങ്ങി ഗതാഗതം തടസ്സപ്പെട്ടു. പാലക്കയം പായ്പുല്ലിൽ റോഡിലൂടെയും മലവെള്ളപ്പാച്ചിൽ. പാലക്കയം ജംക്‌ഷനു സമീപം റോഡിലേക്കു മണ്ണും മരങ്ങളും കടപുഴകി വീണു. കാഞ്ഞിരപ്പുഴ ഡാമിന്റെ മൂന്നു സ്പിൽവേ ഷട്ടറുകൾ 20 സെന്റീമീറ്റർ വീതം ഉയർത്തി. പുഴയോരങ്ങളിലെ കൃഷിയിടങ്ങളും വെള്ളത്തിൽ മുങ്ങി. വൈകിട്ട് മൂന്നോടെ ആരംഭിച്ച മഴ ഒരു മണിക്കൂറിലേറെ നീണ്ടതിനെ തുടർന്നാണു മലവെള്ളപ്പാച്ചിൽ ഉണ്ടായത്. വനമേഖലയിൽ കനത്ത മഴ പെയ്തതോടെ ഇരുമ്പകച്ചോല പുഴയിൽ മലവെള്ളം കുത്തിയൊഴുകിയെത്തി.

 

 

ഇതിനിടെ മരങ്ങളും ഒഴുകിയെത്തിയതോടെ ജനങ്ങളും ഭീതിയിലായി. കോസ്‌വേ പൂർണമായും വെള്ളത്തിൽ മുങ്ങി. ശക്തമായ ഒഴുക്കു തുടർന്നതോടെ പുഴയുടെ ഇരുവശങ്ങളിലുമുള്ള തോട്ടങ്ങളിലും വെള്ളം കയറി. കോസ്‌വേ മുങ്ങിയതോടെ ഗതാഗതം മുടങ്ങി. പലരും പുഴയുടെ ഇരുകരകളിലും തങ്ങേണ്ട അവസ്ഥ വന്നു. മലയിൽ ഉരുൾപൊട്ടിയെന്ന് ആശങ്ക ജനങ്ങളിൽ ഉണ്ടായെങ്കിലും ഇല്ലെന്നറിഞ്ഞതോടെ ആശ്വാസമായി. മണിക്കൂറുകൾ കഴിഞ്ഞു വെള്ളം താഴ്ന്നു തുടങ്ങിയതോടെയാണു നാട്ടുകാരുടെ ഭീതി അകന്നത്. കോസ്‌വേയിൽ വെള്ളം കയറിയതിനാൽ ഏറെ നേരം കഴിഞ്ഞും ഗതാഗതം പുനഃസ്ഥാപിച്ചിട്ടില്ല. പാലക്കയം പായ്പുല്ല് മേഖലയിലും മലവെള്ളപ്പാച്ചിൽ ഉണ്ടായി. മുകളിൽ നിന്നു റോഡിലേക്കു വെള്ളം കുത്തിയൊഴുകിയെത്തി. വീടുകൾക്കു സമീപത്തൂടെയും വെള്ളം ഒഴുകിയെത്തിയിരുന്നു.

 

 


21 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ (പരമാവധി 50 kmph) ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനിൽക്കരുത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീര്‍ക്കാഴ്ചയായി... വീട്ടുമുറ്റത്തെ കരിയില കൂട്ടിയിട്ട് കത്തിക്കുന്നതിനിടെ തീപ്പൊള്ളലേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (5 minutes ago)

കുടുംബ വഴക്കിനെ തുടര്‍ന്ന് കരിക്കോട്ടക്കരി പതിനെട്ടേക്കറിലെ കായംമാക്കല്‍ മറിയക്കുട്ടിയെ കൊലപ്പെടുത്തിയ കേസില്‍ മരുമകളെ ജീവപര്യന്തം തടവിനും 50,000 രൂപ പിഴയടയ്ക്കാനും ശിക്ഷിച്ച് കോടതി  (15 minutes ago)

എല്ലാം എല്ലാം മായ... മരണമടഞ്ഞെന്നു കരുതി 'മൃതദേഹം' മോര്‍ച്ചറിയിലേക്ക്; സംസ്‌കാരത്തിനുള്ള ഒരുക്കങ്ങള്‍ക്കിടെ പവിത്രന്‍ ജീവിതത്തിലേക്ക്; വിശ്വസിക്കാനാവാതെ ബന്ധുക്കള്‍  (26 minutes ago)

ഹണി റോസിന്റെ പരാതിയില്‍ അറസ്റ്റിലായ ബോബി ചെമ്മണൂര്‍ ജയിൽമോചിതനായി.  (34 minutes ago)

കോണ്‍ഗ്രസിന് ഡല്‍ഹിയില്‍ ഇനി പുതിയ ആസ്ഥാന മന്ദിരം.... പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം പാര്‍ട്ടി മുന്‍ അധ്യക്ഷ സോണിയാഗാന്ധി ഇന്ന് നിര്‍വഹിക്കും  (36 minutes ago)

അസാധാരണ നീക്കവുമായി ഹൈക്കോടതി! പ്രതിഭാഗം അഭിഭാഷകരടക്കം ഹാജരാകാന്‍ ഹൈക്കോടതി  (48 minutes ago)

ബോച്ചെ തരംഗമാകുന്നു... പുറത്തിറങ്ങാന്‍ കഴിയാത്ത തടവുകാരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബോബി ചെമ്മണ്ണൂര്‍; ജാമ്യത്തിനായി നെട്ടോട്ടം ഓടിയ വക്കീലന്‍മാര്‍ ഞെട്ടിപ്പോയി  (1 hour ago)

കുട്ടിക്കളിയല്ല സമാധി... കല്ലറ പൊളിക്കാതെ തെര്‍മല്‍ സ്‌കാനര്‍ ഉപയോഗിച്ച് പരിശോധിക്കണമെന്ന് മകന്‍ സനന്ദന്‍; മണിയനില്‍ നിന്നും ഗോപന്‍ സ്വാമിയിലേക്കുള്ള വളര്‍ച്ച ഗൂഗിളില്‍ ട്രെന്‍ഡിംഗ്  (1 hour ago)

എടക്കാട് ബീച്ച് റോഡ് റെയില്‍വേ ഗേറ്റിന് സമീപം ട്രെയിന്‍ തട്ടി യുവാവിന് ദാരുണാന്ത്യം  (1 hour ago)

മത്സ്യവുമായി പോയ ഓട്ടോറിക്ഷ അപകടത്തില്‍പെട്ട് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം  (1 hour ago)

സംസ്ഥാനത്ത് മോട്ടോര്‍ വാഹനവകുപ്പിന്റെ ചെക് പോസ്റ്റുകള്‍ നിര്‍ത്തലാക്കാന്‍ നീക്കം....  (2 hours ago)

അച്ഛനോടൊപ്പം സ്‌കൂട്ടറില്‍ ബസ് സ്റ്റാന്‍ഡിലേക്കു പോയ നഴ്‌സിങ് കോളജ് അധ്യാപികയ്ക്ക് ദാരുണാന്ത്യം  (2 hours ago)

ആശങ്കയോടെ വിദ്യാര്‍ത്ഥികള്‍... പ്ലസ് വണ്‍ ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ പ്ലസ് ടു പരീക്ഷയ്‌ക്കൊപ്പം  (2 hours ago)

മൈനാഗപ്പള്ളി മണ്ണൂര്‍ക്കാവില്‍ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് റിമാന്‍ഡില്‍  (3 hours ago)

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് ആത്മഹത്യ ചെയ്തു....  (3 hours ago)

Malayali Vartha Recommends