വിവിധ ജില്ലകളിൽ മഴ ലഭിക്കാൻ സാധ്യത; അടുത്ത 3 മണിക്കൂറിൽ ഈ ജില്ലകളിൽ മഴ മുന്നറിയിപ്പ്
അടുത്ത 3 മണിക്കൂറിൽ തൃശൂർ, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് നേരിയ മഴ തുടരുമെന്ന് തന്നെയാണ് കാലാവസ്ഥ വകുപ്പ് അരികുന്നത്. വിവിധ ജില്ലകളിൽ നേരിയ മഴ ലഭിക്കാൻ സാധ്യതയുള്ളതായാണ് അറിയിപ്പ്. എന്നാൽ ഒരു ജില്ലയിലും ശക്തമായ മഴയ്ക്ക് സാധ്യതയില്ല. പ്രത്യേകിച്ച് മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടില്ല. കാസറഗോഡ് ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കേരള - കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് മധ്യ പടിഞ്ഞാറൻ അറബിക്കടലിന്റെ ചില ഭാഗങ്ങൾ, വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്റെ ഭാഗങ്ങൾ അതിനോട് ചേർന്ന വടക്കു കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ബംഗാൾ ഉൾക്കടലിന്റെ ചില ഭാഗങ്ങൾ, വടക്കൻ ഒഡിഷ, പശ്ചിമ ബംഗാൾ തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
ബുധനാഴ്ചയും വ്യാഴാഴ്ചയും തെക്കു പടിഞ്ഞാറൻ അറബിക്കടലിന്റെ വടക്കൻ ഭാഗങ്ങൾ അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ അറബിക്കടലിന്റെ ഭാഗങ്ങൾ, തെക്കൻ ബംഗാൾ ഉൾക്കടലിന്റെ ഭാഗങ്ങൾ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
നാളെ മുതൽ വെള്ളിയാഴ്ച വരെ ഗൾഫ് ഓഫ് മാന്നാർ, തെക്കൻ തമിഴ്‌നാട് തീരം, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
വെള്ളയാഴ്ച തെക്കു പടിഞ്ഞാറൻ അറബിക്കടലിന്റെ പടിഞ്ഞാറൻ ഭാഗങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത. തെക്കൻ ബംഗാൾ ഉൾക്കടലിന്റെ ഭാഗങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
അടുത്ത ഏതാനും ദിവസങ്ങളിൽ ശക്തമായ മഴ സാധ്യത കേരളത്തിൽ ഇല്ല. അന്തരീക്ഷ പ്രവചനപ്രകാരം ചാറ്റൽ മഴ സാധ്യത രാത്രി വൈകിയും പുലർച്ചെയും തുടരും. പകൽ ചൂട് കൂടി തുടങ്ങും. രാത്രിയിലും നേരിയ തോതിൽ ചൂട് കൂടിയും ചില ദിവസങ്ങളിൽ ചൂട് കുറഞ്ഞും അനുഭവപ്പെടും. പകലും രാത്രിയും പൊതുവെ തെളിഞ്ഞ ആകാശം പ്രതീക്ഷിക്കാം.
കേരളത്തിലും കർണാടകയിലും ചൂടിന് വലിയ തോതിൽ വർധനവ് ഉണ്ടായില്ലെങ്കിലും തമിഴ്നാട്ടിലെ സ്ഥിതി വ്യത്യസ്തമാണ്. കഴിഞ്ഞ ദിവസം കരകയറിയ തീവ്ര ന്യൂനമർദം ശക്തി കുറയാതെ ജാർഖണ്ഡിന് മുകളിൽ നില നിൽക്കുന്നതിനാൽ ഉത്തരേന്ത്യയിൽ കാലവർഷം സജീവമായി തുടരും. അതിനാൽ കാലവർഷം വിടവാങ്ങുന്ന സൂചനകൾ കണ്ടു തുടങ്ങിയിട്ടില്ല. സെപ്റ്റംബർ പകുതിക്ക് ശേഷമാണ് കാലവർഷം വിടവാങ്ങൽ പ്രക്രിയ തുടങ്ങേണ്ടത്.
https://www.facebook.com/Malayalivartha