Widgets Magazine
12
Oct / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പഞ്ചാബിലെ ഫിറോസ്പൂരിൽ അതിർത്തി കടന്നെത്തിയ പാകിസ്താൻ ഡ്രോൺ...വെടിവച്ചു വീഴ്‌ത്തി അതിർത്തി രക്ഷാസേന...ഹെറോയിനും പിസ്റ്റളുമാണ് ഈ ഡ്രോണിൽ ഉണ്ടായിരുന്നത്...


മുഖ്യമന്ത്രിയുടെ മലപ്പുറം വിരുദ്ധ പരാമർശത്തിൽ കേന്ദ്ര അന്വേഷണം വരുന്നു...ഗവർണർ കേന്ദ്രത്തിന് റിപ്പോർട്ട് നൽകിയാലുടൻ ഉന്നതതല അന്വേഷണം തുടങ്ങും...മുഖ്യമന്ത്രി പറഞ്ഞത് അവാസ്തവമാണെങ്കിൽ അദ്ദേഹത്തിന് മറുപടി പറയേണ്ടി വരും...


ഇസ്രായേലിന്റെ വടക്കൻ മേഖലകളിൽ ആക്രമണം, കടുപ്പിക്കുമെന്ന ഭീഷണിയുമായി ഹിസ്ബുള്ള...മിസൈലുകൾ അയൺ ഡോമുകൾ തകർത്തു എങ്കിലും...ഡ്രോൺ ആക്രമണം ഇസ്രായേലിൽ നാശ നഷ്ടം ഉണ്ടാക്കി...


വീണ്ടുമൊരു മണ്ഡല മകരവിളക്ക് കാലം...സ്‌പോട്ട് ബുക്കിങ് വിവാദത്തില്‍ ശബരിമല വീണ്ടും, സംഘര്‍ഷഭൂമിയായേക്കുമെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ്...റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ മുഖം തിരിച്ചേക്കില്ല...

മഴ ശക്തമാകുന്നു; ഈ ജില്ലകൾക്ക് മുന്നറിയിപ്പ്... 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത

11 OCTOBER 2024 05:18 PM IST
മലയാളി വാര്‍ത്ത

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 30 കിലോമീറ്ററിൽ താഴെ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു. കേരളത്തിൽ മഴ തുടരുമെന്ന മുന്നറിപ്പുകൾക്കിടെയാണ് ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴ അധികൃതർ പ്രവചിച്ചിരിക്കുന്നത്. ശനിയാഴ്ച തിരുവനന്തപുരം, കൊല്ലംജില്ലകളിലും ഞായറാഴ്ച പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലും ഓറഞ്ച് മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്.

ഇന്ന് ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലും ശനിയാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലും ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലുമാണ് മഞ്ഞ മുന്നറിയിപ്പുള്ളത്.

കേരള – കർണാടക -ലക്ഷദ്വീപ് തീരങ്ങളിൽ ശനിയാഴ്ച വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഈ തീയതികളിൽ കേരള – കർണാടക -ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ലക്ഷദ്വീപിന് മുകളിൽ രൂപപ്പെട്ട ന്യൂനമർദ്ദം മധ്യ കിഴക്കൻ അറബിക്കടലിൽ ഗോവ – കർണാടക തീരത്തിന് സമീപം ശക്തി കൂടിയ ന്യൂനമർദ്ദമായി മാറി.

 

 

 

വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്ന ന്യൂനമർദ്ദം അടുത്ത 2 -3 ദിവസത്തിനുള്ളിൽ തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യത ഉണ്ട്. ന്യൂനമർദ്ദത്തിൽ നിന്നും നിന്നും കേരള കർണാടക വഴി തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ വരെ ന്യുനമർദ്ദ പാത്തി സ്ഥിതിചെയ്യുന്നു. ഒക്ടോബർ 12 ഓടെ തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത ഉണ്ട്. കേരളത്തിൽ അടുത്ത ഒരാഴ്ച വ്യാപകമായി നേരിയ,ഇടത്തരം മഴയ്ക്ക് സാധ്യത ഉണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഒക്ടോബർ 13 മുതൽ 14 തീയതികളിൽ അതിശക്തമായമഴയ്ക്കും & 10 മുതൽ 14 വരെ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

 

 

ഇന്നും നാളെയും കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് ആണ് സാധ്യത. ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ മുൻകരുതലുകൾ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനിൽക്കരുത്.

 

 

– ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക. – ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക. – ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല. – അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക. – ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്‌. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അതിർത്തിയിൽ വീണ്ടും ഡ്രോൺ സാന്നിധ്യം  (51 minutes ago)

സഹസംവിധായികയെ പീ ഡിപ്പിച്ചു; സംവിധായകനും സഹായിക്കുമെതിരെ കേസ്  (53 minutes ago)

മലബാറിലെ സീറ്റുകൾ കുത്തിയൊലിച്ചു പോകുമോ  (2 hours ago)

വിധി പകർപ്പ് പോലും വായിക്കാതെയാണ് യുഡിഎഫും ചില മാധ്യമങ്ങളും തനിക്കെതിരെ പ്രചരണം നടത്തുന്നത്; മഞ്ചേശ്വരം കേസ് കോടതി തള്ളിയത് തെളിവിന്റെ കണിക പോലും ഇല്ലാത്തതുകൊണ്ടാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സു  (2 hours ago)

കോപം ഇരട്ടിയായി...  (3 hours ago)

SABARIMALA ശബരിമല സമരകേന്ദ്രമാവും  (3 hours ago)

പരിസ്ഥിതി സംരക്ഷകരായ വന്യമൃഗങ്ങളുടെ പരിപാലനം മനുഷ്യന്റെ കൂടി ഉത്തരവാദിത്വമാണ്; ജനങ്ങളുടെ പങ്കാളിത്തം ഉറപ്പു വരുത്തി മാത്രമേ വനാധിഷ്ഠിത പദ്ധതികൾ നടപ്പിലാക്കുകയുള്ളൂവെന്ന് മന്ത്രി എ കെ ശശീന്ദ്രൻ  (4 hours ago)

ISRAEL 2000-കളുടെ തുടക്കത്തിലെ ഹമാസിന്റെ തന്ത്രം..!  (4 hours ago)

ഒറ്റ കത്തിൽ ടാറ്റായുടെ മനസ്സിൽ കയറി പറ്റിയ 28-ക്കാരൻ..വേദനയാണ് സ്‌നേഹത്തിന് കൊടുക്കേണ്ടിവരുന്ന വില....  (6 hours ago)

റംബൂട്ടാന്റെ കുരു തൊണ്ടയില്‍ കുടുങ്ങി ആറുമാസം പ്രായമായ കുഞ്ഞ് മരിച്ചു.... കുരു തൊണ്ടയില്‍ കുടുങ്ങിയ ഉടന്‍ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല...  (6 hours ago)

കോട്ടയം വാകത്താനത്ത് ക്രിപ്റ്റോ കറൻസി ഓൺലൈൻ തട്ടിപ്പ് : ഭാഗത്താനം കാടമുറി സ്വദേശിയായ യുവാവിൽ നിന്നും തട്ടിയെടുത്തത് 18 ലക്ഷം രൂപ : കണ്ണൂർ സ്വദേശിയായ പ്രതി പിടിയിൽ  (6 hours ago)

ഇരകളായ സ്ത്രീകളുടെ ആത്മവിശ്വാസം കൂട്ടുന്നതിന് വേണ്ടിയാണ് വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥരുടെ സംഘത്തെ അന്വേഷണത്തിന് നിയോഗിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടത്; എന്നാല്‍ അന്വേഷണ സംഘത്തില്‍ സര്‍ക്കാര്‍ പുരുഷ ഓ  (6 hours ago)

ശബരിമലയിൽ സ്പോട്ട് ബുക്കിംഗ് അനുവദിക്കില്ലെന്ന ദേവസ്വം ബോർഡ് നിലപാട് വിശ്വാസികളോടുള്ള വെല്ലുവിളിയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ  (6 hours ago)

സംസ്ഥാനം കൈവരിച്ച നേട്ടങ്ങള്‍ ജനങ്ങളുമായി പങ്കുവയ്ക്കുകയും നാടിന്‍റെ ആവശ്യങ്ങളും സര്‍ക്കാര്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും ചര്‍ച്ച ചെയ്യുകയും ചെയ്ത നവകേരള സദസ്സ് ജനാധിപത്യ ഭരണനിര്‍വ്വഹണ ചരിത്രത്തിലെ  (7 hours ago)

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്ക് സാധ്യത; കേന്ദ്രത്തിന്റെ മുന്നറിയിപ്പ്  (7 hours ago)

Malayali Vartha Recommends