സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഉയർന്ന തിരമാലകൾക്കും, കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത...
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു. മധ്യ അറബികടലിൽ തീവ്ര ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നുണ്ട്. ഇതിൽ നിന്നുള്ള ന്യൂനമർദപാത്തി തെക്കൻ കേരളത്തിന് കുറുകെയായി നിലനിൽക്കുന്നുണ്ട്. തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ മറ്റൊരു ന്യൂനമര്‍ദം രൂപപ്പെട്ടു. കഴിഞ്ഞ 36 മണിക്കൂറായി ചക്രവാത ചുഴിയായി തുടര്‍ന്ന ശേഷം ഇന്ന് രാവിലെയോടെയാണ് ന്യൂനമര്‍ദമായി ശക്തിപ്പെട്ടത്. അടുത്ത 48 മണിക്കൂറില്‍ ഈ സിസ്റ്റ് വീണ്ടും ശക്തിപ്പെട്ട് തീവ്രന്യൂനമര്‍ദമായി തമിഴ്‌നാട് തീരത്തേക്ക് നീങ്ങും. ഇതിന്റെ ഭാഗമായി തമിഴ്‌നാട് തീരത്ത് ഇന്നു മുതല്‍ മഴയുണ്ടാകും.
ന്യൂനമര്‍ദം ശക്തിപ്രാപിച്ച് മധ്യ തമിഴ്‌നാടിനും വടക്കന്‍ തമിഴ്‌നാടും ഇടയിലുള്ള തീരത്തേക്കാണ് നീങ്ങാന്‍ സാധ്യത. പുതുച്ചേരി മുതല്‍ ചെന്നൈ വരെയുള്ള മേഖലകളില്‍ ഇന്ന് മഴയുണ്ടാകും. തെക്കന്‍ ആന്ധ്രാപ്രദേശ് വരെ ശക്തമായ മഴ അടുത്ത ദിവസങ്ങളില്‍ തുടരും. പുതുച്ചേരി മുതല്‍ ചെന്നൈ വരെ പ്രാദേശിക വെള്ളക്കെട്ടുകള്‍ക്ക് കാരണമാകുന്ന മഴ ആണ് ഉണ്ടാകുന്നത്.
മധ്യ അറബിക്കടലിലെ തീവ്രന്യൂനമര്‍ദത്തില്‍ നിന്ന് കന്യാകുമാരി കടല്‍ വരെ തെക്കന്‍ കേരളത്തിനു മുകളിലൂടെ ഒരു ന്യൂനമര്‍ദപാത്തിയും തുടരുന്നു. തമിഴ്‌നാടിന് മുകളില്‍ അന്തരീക്ഷത്തിന്റെ മധ്യ ഉയരത്തില്‍ ഒരു അന്തരീക്ഷച്ചുഴിയും ഉണ്ട്. ഇത് കേരളത്തില്‍ ഉച്ചയ്ക്ക് ശേഷവും രാത്രിയും ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴക്ക് കാരണമായേക്കും. അടുത്ത 4 ദിവസത്തിനുള്ളിൽ രാജ്യത്ത് നിന്ന് കാലവർഷം പൂർണ്ണമായും വിടവാങ്ങാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു.
അതേ ദിവസങ്ങളിൽ തന്നെ തെക്കേ ഇന്ത്യയിൽ തുലാവർഷം ആരംഭിക്കാനാണ് സാധ്യത. മഴ ശക്തമാകുന്ന സാഹചര്യത്തിൽ കേരളാ തീരത്ത് മൽസ്യബന്ധത്തിന് വിലക്ക് ഉണ്ട്. ഉയർന്ന തിരമാലകൾക്കും, കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് മൽസ്യബന്ധത്തിന് വിലക്കേർപ്പെടുത്തിയത്.
ഉയർന്ന തിരമാല ജാഗ്രത നിർദേശം നല്കിട്ടുണ്ട്. 15 ന് രാവിലെ 5.30 മുതൽ 16 ന് രാത്രി 11.30 വരെ മാഹി തീരത്ത് 0.6 മുതൽ 1.0 മീറ്റർ വരെയും തെക്കൻ തമിഴ് നാട് തീരത്ത് (കന്യാകുമാരി തീരം) 1.2 മുതൽ 1.5 മീറ്റർ വരെയും ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കുക.
1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
2. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
3. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.
ഇടിമിന്നൽ ജാഗ്രതാ നിർദേശങ്ങൾ നല്കിട്ടുണ്ട്. – ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക. – ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്. – മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.
– കാറ്റിൽ മറിഞ്ഞു വീഴാൻ സാധ്യതയുള്ള വസ്തുക്കൾ കെട്ടി വെക്കുക. – ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക. ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പിലൂടെ മിന്നൽ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം.
https://www.facebook.com/Malayalivartha