സംസ്ഥാനത്ത് അടുത്ത 3 മണിക്കൂറിൽ ഈ ജില്ലകൾക്ക് മഴ മുന്നറിയിപ്പ്; കേരളാ തീരത്ത് ഇന്ന് റെഡ് അലർട്ട്...
സംസ്ഥാനത്ത് അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് അതിശക്ത മുന്നറിയിപ്പിനൊപ്പം കടലാക്രമണത്തിനും സാധ്യതയെന്നാണ് കാലാവസ്ഥ പ്രവചനം. ഈ സാഹചര്യത്തിൽ കേരളാ തീരത്ത് ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുയാണ്. അതീവ ജാഗ്രതാ നിര്‍ദേശമാണ് നല്‍കിയിട്ടുള്ളത്. ഉയർന്ന തിരമാലകൾക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നല്‍കി. ഇന്ന് രാത്രി വരെയാണ് മുന്നറിയിപ്പ്. രണ്ട് മീറ്റർ വരെ ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ട്. മത്സ്യതൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. ബീച്ചുകളിലേകുള്ള യാത്രയും കടലിൽ ഇറങ്ങുന്നതും ഒഴിവാക്കണമെന്നും അറിയിപ്പുണ്ട്.
തീരദേശ മേഖലകളിൽ, പ്രത്യേകിച്ച് താഴ്ന്ന പ്രദേശങ്ങളിൽ, വെള്ളം കയറാനും കടലാക്രമണത്തിനും സാധ്യതയുണ്ട്. തിരുവനന്തപുരം: പൊഴിയൂർ മുതൽ അഞ്ചുതെങ്ങ് വരെയും കൊല്ലം: ഇരവിപുരം മുതൽ ആലപ്പാട് വരെയും കന്യാകുമാരി: കൊളച്ചിൽ മുതൽ കുറുമ്പനൈ വരെയും പ്രത്യേക ജാഗ്രത ആവശ്യമാണ്. ലക്ഷദ്വീപ്, തിരുനെൽവേലി, തൂത്തുക്കുടി തീരങ്ങളിലും ജാഗ്രതാ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.
1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
2. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്.
3. കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലക്കും സാധ്യതയുള്ള ഘട്ടത്തിൽ കടലിലേക്ക് മത്സ്യബന്ധന യാനങ്ങൾ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരക്കടുപ്പിക്കുന്നതും. ആയതിനാൽ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തിൽ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്.
ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർണ്ണമായി ഒഴിവാക്കേണ്ടതാണ്
5. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
6. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.
7. തീരശോഷണത്തിനു സാധ്യതയുള്ളതിനാൽ പ്രത്യേകം ജാഗ്രത പുലർത്തുക.
അതിനിടെ, അറബി കടലിലെ ന്യൂനമർദം ഇന്ത്യൻ തീരത്ത് നിന്ന് അകന്ന് പോയതോടെ തെക്കുപടിഞ്ഞാറൻ മൺസൂൺ (കാലവർഷം) വിടവാങ്ങൽ പുരോഗമിക്കുന്നു. രാജ്യത്തിൻ്റെ പകുതി ഭാഗത്ത് നിന്ന് ഇതിനകം കാലവർഷം വിടവാങ്ങി. അടുത്ത 4 ദിവസത്തിനകം കാലവർഷം പൂർണമായി വിടവാങ്ങാനാണ് സാധ്യത. ഇതിനിടെ ചെന്നൈയില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന മുന്നറിയിപ്പിന് പിന്നാലെ ആവശ്യസാധനങ്ങള്‍ക്കായി അനുഭവപ്പെടുന്നത് വന്‍തിരക്കെന്ന് റിപ്പോര്‍ട്ട്.
ചൊവ്വാഴ്ച മുതല്‍ മൂന്നു ദിവസത്തേക്ക് തമിഴ്നാട്, പുതുച്ചേരി, കാരയ്ക്കല്‍ മേഖലകളില്‍ കനത്ത മഴ സാധ്യതയുണ്ടെന്നാണ് കഴിഞ്ഞദിവസം കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയത്. ഇതോടെയാണ് ചെന്നൈയിലെ പല കടകളിലും ആവശ്യസാധനങ്ങള്‍ വാങ്ങിക്കൂട്ടാന്‍ ജനങ്ങള്‍ കൂട്ടമായെത്തിയത്. പലയിടത്തും സാധനങ്ങള്‍ നിമിഷങ്ങള്‍ക്കകം കാലിയായെന്നും ഓണ്‍ലൈന്‍ ആപ്പുകള്‍ ഹോംഡെലിവറി സേവനം പോലും നിര്‍ത്തിവെച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്.ബംഗാള്‍ ഉള്‍ക്കടലില്‍ തെക്ക്-കിഴക്ക് ഭാഗത്തായി ന്യൂനമര്‍ദം രൂപപ്പെട്ടതാണ് വടക്കന്‍ തമിഴ്നാട്ടില്‍ കനത്ത മഴയ്ക്ക് കാരണം.
ചൊവ്വാഴ്ച രാവിലെ മുതല്‍ ചെന്നൈയിലെ പലഭാഗങ്ങളിലും ശക്തമായ മഴയുണ്ട്. ചൊവ്വാഴ്ച ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കനത്തമഴയുണ്ടാകുമെന്ന മുന്നറിയിപ്പിനെത്തുടര്‍ന്ന് ചെന്നൈ, ചെങ്കല്‍പ്പെട്ട്, കാഞ്ചീപുരം, തിരുവള്ളൂര്‍ ജില്ലകളിലെ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ചെന്നൈ നഗരത്തിൽ വെള്ളക്കെട്ട് രൂക്ഷമാണ്. നിരവധി റോഡുകൾ വെള്ളത്തിൽ മുങ്ങിയതോടെ പലയിടത്തും ഗതാഗതം താറുമാറായിട്ടുണ്ട്.
https://www.facebook.com/Malayalivartha