കേരളത്തിൽ ഒറ്റപ്പെട്ട മഴ തുടരും എന്ന് മുന്നറിയിപ്പ്; കേരള - ലക്ഷദ്വീപ് - കർണാടക തീരങ്ങളിൽ 22 വരെ മത്സ്യബന്ധനത്തിന് വിലക്ക്....
കേരളത്തിൽ ഒറ്റപ്പെട്ട മഴ തുടരും എന്ന് മുന്നറിയിപ്പ്. അറബിക്കടലിൽ ഒരു ചക്രവാത ചുഴി രൂപപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം തമിഴ്നാട്ടിൽ കരകയറിയ ന്യൂനമർദ്ദം ദുർബലമായി. അതിന്റെ ഭാഗമായി ഇനി എവിടെയും മഴ ലഭിക്കില്ല. ചക്രവാതച്ചുഴിയുടെ ഫലമായാണ് കേരളത്തിൽ ഒറ്റപ്പെട്ട മഴ വൈകുന്നേരങ്ങളിൽ ലഭിക്കുന്നത്. ബംഗാൾ ഉൾക്കടലിൽ ഈ മാസം21 ഓടുകൂടി ഒരു ന്യൂനമർദ്ദം കൂടി രൂപപ്പെടും. ആ ന്യൂനമർദ്ദം പിന്നീട് ചുഴലിക്കാറ്റ് ആവാൻ സാധ്യത ഉണ്ട്. ചുഴലിക്കാറ്റ് ആവുകയാണെങ്കിൽ ഇത് ബംഗ്ലാദേശിലേക്ക് ആണ് പോവുക. പ്രാഥമിക സൂചനകൾ പ്രകാരം അത് കേരളത്തിൽ മഴ നൽകാൻ സാധ്യതയില്ല. എല്ലാ ജില്ലകളിലും മഴ കുറഞ്ഞതിനാൽ തന്നെ ഇന്ന് ഒരു ജില്ലകളിലും പ്രത്യേക മുന്നറിയിപ്പ് നൽകിയിട്ടില്ല... പതിനെട്ട് മുതൽ 22വരെ സംസ്ഥാനത്ത് മിതമായതോ ഇടത്തരം മഴയ്ക്കോ ആയിരിക്കും സാധ്യത.
അതിനിടെ കേരള - ലക്ഷദ്വീപ് - കർണാടക തീരങ്ങളിൽ ഇന്ന് മുതൽ 22 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു.ഇന്ന് മുതൽ 20/10/2024 വരെ: കേരള -ലക്ഷദ്വീപ് - കർണാടക തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. പ്രത്യേക ജാഗ്രതാ നിർദേശം ഇന്ന് : മധ്യ കിഴക്കൻ അറബിക്കടൽ അതിനോട് ചേർന്ന തെക്ക് കിഴക്കൻ അറബിക്കടൽ, ലക്ഷദ്വീപ് തീരം, അതിനോട് ചേർന്ന കന്യാകുമാരി തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
നാളെ : മധ്യ കിഴക്കൻ അറബിക്കടൽ അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ അറബിക്കടൽ, വടക്ക് കിഴക്കൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
20/10/2024: മധ്യ കിഴക്കൻ അറബിക്കടൽ അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ അറബിക്കടൽ, വടക്കൻ അറബിക്കടൽ, ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
21/10/2024: മധ്യ കിഴക്കൻ അറബിക്കടൽ അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ അറബിക്കടൽ, വടക്കൻ അറബിക്കടൽ, ആൻഡമാൻ കടൽ അതിനോട് ചേർന്ന മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
22/10/2024: ആൻഡമാൻ കടൽ, മധ്യ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. മേൽപ്പറഞ്ഞ തീയതികളിൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകുവാൻ പാടുള്ളതല്ല.
https://www.facebook.com/Malayalivartha