സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു...
സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. എന്നാൽ ഇന്ന് ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പില്ല. കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.
ന്യൂനമർദ്ദങ്ങളും ചക്രവാത ചുഴികളും ദുർബലമായതോടെ കേരളത്തിൽ ഇന്ന് മഴ കുറയും. കേന്ദ്ര കാലാവസ്ഥ വകുപ്പ് (IMD) കേരളത്തിൽ ഇന്ന് മഴ മുന്നറിയിപ്പ് നൽകുന്നില്ലെങ്കിലും ഒറ്റപ്പെട്ട നേരിയ തോതിൽ മഴ വിവിധ പ്രദേശങ്ങളിലായി ലഭിക്കും. കേരളത്തിൻ്റെ കിഴക്കൻ മേഖലകളിൽ വൈകിട്ട് ഇടിയോടു കൂടെ തുലാവർഷ രീതിയിൽ മഴ സാധ്യത. പടിഞ്ഞാറൻ തീരങ്ങളിൽ രാത്രിയോടെ നേരിയ ചാറ്റൽ മഴയും പ്രതീക്ഷിക്കാം.
കേരളത്തിൽ വടക്കൻ ജില്ലകളിൽ പകൽചൂട് നേരിയ തോതിൽ കൂടും. ഉത്തരേന്ത്യയിലെ കാറ്റിന്റെ സ്വാധീനം മൂലം വടക്കൻ കേരളത്തിൽ അന്തരീക്ഷ വായു ഗുണനിലവാരത്തിൽ മാറ്റം ഉണ്ടാകും. കാസർകോട് മുതൽ തൃശ്ശൂർ വരെയുള്ള ജില്ലകളെ വായു നിലവാരം ഇടത്തരം രീതിയിലേക്ക് എത്തും. അലർജി രോഗങ്ങൾ ഉള്ളവരും ശ്വാസകോശ പ്രശ്നങ്ങളുള്ള വരും ആവശ്യമായ മുൻകരുതലുകൾ എടുക്കാം.
തെക്കൻ കേരളത്തിൽ അറബിക്കടലിൽ നിന്നുള്ള കാറ്റ് പ്രവേശിക്കുന്നതിനാൽ വായു നിലവാരം മെച്ചപ്പെട്ട നിലയിൽ തുടരും. കഴിഞ്ഞ ദിവസങ്ങളിൽ കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ കനത്ത മഴ പെയ്തിരുന്നുവെങ്കിൽ ഈ ജില്ലകളിൽ ഇന്ന് വെയിൽ തെളിയും. പകൽ ചൂട് താരതമ്യേന കുറവായിരിക്കും. കന്യാകുമാരി ഭാഗത്തും തിരുവനന്തപുരം ജില്ലയിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിലും ഇന്ന് ഇടത്തരം മഴക്ക് സാധ്യത.
01/11/2024 : പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 2024 ഒക്ടോബർ 31 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരള - കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു.
ഇടിമിന്നൽ അപകടകാരികളായതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണം. മഴ ശക്തിപ്പെടുന്ന സമയത്ത് അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കുക. വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങൾ, മലയോര മേഖലകൾ എന്നിവിടങ്ങളിലേക്ക് വിനോദ യാത്രകൾ മഴ മുന്നറിയിപ്പ് മാറുന്നത് വരെ ഒഴിവാക്കണം. ജലാശയങ്ങളോട് ചേർന്ന റോഡുകളിലൂടെ യാത്ര ചെയ്യുന്നുണ്ടെങ്കിൽ പ്രത്യേക ജാഗ്രത പാലിക്കണം. അറ്റകുറ്റപ്പണികൾ നടക്കുന്ന റോഡുകളിലും ജാഗ്രത വേണം.
ജലാശയങ്ങൾ കരകവിഞ്ഞു ഒഴുകുന്നയിടങ്ങളിൽ വാഹനം ഓടിക്കരുത്. യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദിമുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കണം. അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കണം. ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക. ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പിലൂടെ മിന്നൽ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം.
ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക. ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.
https://www.facebook.com/Malayalivartha