സംസ്ഥാനത്ത് ഇന്നലെ ഏറ്റവും കൂടുതല്‍ തീവ്രതയിലുള്ള അള്‍ട്രാവയലറ്റ് രശ്മികള്‍ രേഖപ്പെടുത്തിയത് കൊല്ലം കൊട്ടാരക്കരയില്‍...

സംസ്ഥാനത്ത് ഇന്നലെ ഏറ്റവും കൂടുതല്‍ തീവ്രതയിലുള്ള അള്‍ട്രാവയലറ്റ് രശ്മികള്‍ രേഖപ്പെടുത്തിയത് കൊല്ലം കൊട്ടാരക്കരയില്‍. യു.വി ഇന്‍ഡക്‌സ് 10 ആണ് കൊട്ടാരക്കരയില്‍ രേഖപ്പെടുത്തിയതെന്ന് സംസ്ഥാന ദുരന്തനിവാരണ സമിതിയുടെ കണക്കുകള്‍ പറയുന്നു.
യു.വി ഇന്‍ഡക്‌സ് 8 മുതല്‍ 10 വരെ അതീവ ജാഗ്രത പാലിക്കേണ്ട ഓറഞ്ച് അലര്‍ട്ട് സാഹചര്യമാണ്.പത്തനംതിട്ടയിലെ കോന്നി, ആലപ്പുഴ ചെങ്ങന്നൂര്‍, ഇടുക്കി മൂന്നാര്‍ എന്നിവിടങ്ങളില്‍ യു.വി ഇന്‍ഡക്‌സ് 9 ആണ് രേഖപ്പെടുത്തിയത്.
കോട്ടയം ചങ്ങനാശ്ശേരി, പാലക്കാട് തൃത്താല, മലപ്പുറം പൊന്നാനി എന്നിവിടങ്ങളില്‍ യു.വി ഇന്‍ഡക്‌സ് 8ഉം രേഖപ്പെടുത്തി. തിരുവനന്തപുരം വിളപ്പില്‍ശാല, എറണാകുളം കളമശ്ശേരി, തൃശൂര്‍ ഒല്ലൂര്‍, കോഴിക്കോട് ബേപ്പൂര്‍ എന്നിവിടങ്ങളില്‍ യു.വി ഇന്‍ഡക്‌സ് 6 ആണ് രേഖപ്പെടുത്തിയിട്ടുള്ളത്.
മുന്‍കരുതല്‍ സ്വീകരിക്കേണ്ട സാഹചര്യമാണ് ഇവിടങ്ങളിലും. യു.വി ഇന്‍ഡക്‌സ് 11ന് മുകളിലായാല്‍ റെഡ് അലര്‍ട്ടാണ്. ഏറ്റവും ഗുരുതരമായ ഈ സാഹചര്യത്തില്‍ നേരിട്ട് സൂര്യപ്രകാശം ശരീരത്തില്‍ കൂടുതല്‍ സമയം ഏല്‍ക്കുന്നത് അപകടകരമാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ കേരളത്തിലെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളില്‍ എവിടെയും യു.വി ഇന്‍ഡക്‌സ് 10ന് മുകളില്‍ രേഖപ്പെടുത്തിയിട്ടില്ല.
തുടര്‍ച്ചയായി കൂടുതല്‍ സമയം അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തില്‍ ഏല്‍ക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങള്‍ക്കും നേത്രരോഗങ്ങള്‍ക്കും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമായേക്കാം. പൊതുജനങ്ങള്‍ സുരക്ഷാമുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ദുരന്തനിവാരണ സമിതി.
"
https://www.facebook.com/Malayalivartha