പ്രളയക്കെടുതി; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എസ്ബിഐയുടെ രണ്ടുകോടി രൂപ സഹായം
സംസ്ഥാനം സമാനതകളില്ലാത്ത പ്രളയക്കെടുതി നേരിടുന്ന സാഹചര്യത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസമേകാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എസ്.ബി.ഐ രണ്ടു കോടി രൂപ കൈമാറി.
ദുരിതാശ്വാസവുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്ക് ഇളവും നല്‍കും. ദുരിതബാധിതരായ ഉപഭോക്താക്കള്‍ക്ക് എക്‌സ്പ്രസ് ക്രെഡിറ്റ് കാര്‍ഡ് ലഭ്യമാക്കാനുള്ള സൗകര്യം ഉദാരമാക്കും. ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കുന്ന വിവിധ ചാര്‍ജുകള്‍ നിശ്ചിത കാലയളവിലേക്ക് ഒഴിവാക്കിയിട്ടുണ്ട്. സംസ്ഥാനത്തുള്ള പി.ഒ.എസുകളില്‍ പണവും ലഭ്യമാക്കിയിട്ടുണ്ട്. നിത്യോപയോഗത്തിനായി ഉപഭോക്താക്കള്‍ക്ക് 2,000 രൂപ എടുക്കാം. അക്കൗണ്ട് തുറക്കാനുള്ള നടപടികളും ബാങ്ക് ലളിതമാക്കിയിട്ടുണ്ട്.
2.7 ലക്ഷം വരുന്ന ജീവനക്കാരോടും ഉദാരമായി സംഭാവന ചെയ്യാന്‍ ബാങ്ക് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ജീവനക്കാര്‍ ശേഖരിക്കുന്നത്രയും തന്നെ തുക ബാങ്കും നല്‍കും. പ്രളയത്തിലകപ്പെട്ട ബാങ്ക് ശാഖകളും എ.ടി.എമ്മുകളും പുനഃസ്ഥാപിക്കാനുള്ള നടപടികള്‍ സ്വീകരിച്ചുവെന്ന് എസ്.ബി.ഐ വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha