സംസ്ഥാനത്ത് തുടര്‍ച്ചയായ നാല് ബാങ്ക് അവധികള്‍; എ ടി എമ്മുകള്‍ കാലിയാകാന്‍ സാധ്യത
സംസ്ഥാനത്തെ ബാങ്കുകള്‍ക്ക് ഈ ആഴ്ച്ച തുടര്‍ച്ചയായി നാല് ദിവസം അവധി. ഓണത്തോടനുബന്ധിച്ചുള്ള അവധി വെള്ളിയാഴ്ചയാണ് തുടങ്ങുന്നത്. സംസ്ഥാനത്ത് മഴക്കെടുതിയെ തുടര്‍ന്ന് മിക്ക ബാങ്കുകളും എ ടി എമ്മുകളും കഴിഞ്ഞ ദിവസങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നില്ല. ഇതിന് പിന്നാലെ തുടര്‍ച്ചയായി അവധി കൂടി എത്തുന്നതോടെ മിക്കയിടത്തും എ ടി എമ്മുകള്‍ കാലിയാകാനാണ് സാധ്യത. ഇത് ഉപഭോക്താക്കളെ വലയ്ക്കാന്‍ സാധ്യതയുണ്ട്. കാര്യമായ പ്രതിസന്ധി സംസ്ഥാനത്തെ വാണിജ്യമേഖലയിലും സൃഷ്ടിച്ചേക്കാം.
ആഗസ്റ്റ് 24 മുതല്‍ 27 വരെയാണ് ബാങ്ക് അവധി. വെള്ളി ഒന്നാം ഓണവും ശനി തിരുവോണവുമാണ്. ഈ രണ്ട് ദിവസങ്ങളിലും ബാങ്കുകള്‍ക്ക് അവധിയാണ്. അടുത്ത ദിവസമായ ഞായറും അവധി തന്നെ. തുടര്‍ന്ന് തിങ്കളാഴ്ച്ച ശ്രീനാരായണഗുരു ജയന്തിയും പ്രമാണിച്ചാണ് തുടര്‍ച്ചയായ ബാങ്ക് അവധി.
https://www.facebook.com/Malayalivartha