റിസര്‍വ് ബാങ്കിന്റെ പണനയ അവലോകന യോഗം നാളെ ആരംഭിക്കും, റിപോ നിരക്ക് ഉയര്‍ത്തുമെന്ന് സൂചന
റിസര്‍വ് ബാങ്കിന്റെ പണനയ അവലോകന യോഗം നാളെ ആരംഭിക്കും. ഇന്ധന വില വര്‍ധനയും പണപ്പെരുപ്പം ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യവും രൂപയുടെ മൂല്യശോഷണവും വെല്ലുവിളിയായി നിലനില്‍ക്കേ, വാണിജ്യ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന ഹ്രസ്വകാല വായ്പയുടെ പലിശയായ റിപോ നിരക്ക് 25 ബേസിസ് പോയിന്റുകള്‍ ഉയര്‍ത്തിയേക്കുമെന്നാണ് സൂചന. ക്രൂഡ് ഓയില്‍ വില ഉയരുന്നതിനാല്‍ രൂപയുടെ മൂല്യം ഇടിയുന്നതാണ് പണപ്പെരുപ്പത്തിന് ഭീഷണിയാകുന്നത്.
അതേസമയം, ഇന്ധന വില വര്‍ധന ഉണ്ടായിട്ടും ഓഗസ്റ്റിലെ പണപ്പെരുപ്പത്തോത് 3.69 ശതമാനം ആയിരുന്നു.
ജൂലായില്‍ ഇത് 4.17 ശതമാനവും. തുടര്‍ച്ചയായ രണ്ട് തവണത്തെ നിരക്ക് വര്‍ധനയ്ക്കു ശേഷം ഇപ്പോള്‍ റിപോ നിരക്ക് 6.50 ശതമാനമാണ്
"
https://www.facebook.com/Malayalivartha