നെറ്റ് ബാങ്കിങ് സൗകര്യം ആവശ്യമുണ്ടോ? ഉടന്‍ മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്യുക
നെറ്റ് ബാങ്കിങ് സൗകര്യം ആവശ്യമുള്ളയാളാണെങ്കില്‍ ഉടന്‍ തന്നെ മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്യുക. എസ്ബിഐയുടെ ഇന്റര്‍നെറ്റ് ബാങ്കിങ് സൗകര്യം ഉപയോഗിക്കുന്ന ആളാണെങ്കില്‍ ഉടനെ മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
2018 ഡിസംബര്‍ ഒന്നിനകം മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ നെറ്റ് ബാങ്കിങ് സൗകര്യം ഉപയോഗിക്കാനാവില്ല. ബാങ്കിന്റെ ശാഖയിലെത്തി വേണം മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ആര്‍ബിഐയുടെ നിര്‍ദേശ പ്രകാരമാണ് എസ്ബിഐ ഉപഭോക്താക്കള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളത്. എസ്എംഎസ്, ഇമെയില്‍ അലര്‍ട്ടുകള്‍ നല്‍കുന്നതിനുവേണ്ടിയാണിത്.
നിലവില്‍ മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോയെന്ന് പരിശോധിക്കാം:
ആദ്യം യൂസര്‍ നെയിമും പാസ് വേഡും ഉപയോഗിച്ച് ഓണ്‍ലൈന്‍ എസ്ബിഐ ലോഗിന്‍ ചെയ്യുക. ശേഷം ഹോം പേജിലെ മൈ അക്കൗണ്ട് ആന്റ് പ്രൊഫൈല്‍ ടാബ് ക്ലിക്ക് ചെയ്യുക. പ്രൊഫൈല്‍ ടാബില്‍ പേഴ്‌സണല്‍ ഡീറ്റെയില്‍/ മൊബൈല്‍ എന്ന ടാബില്‍ ക്ലിക്ക് ചെയ്യുക പ്രൊഫൈല്‍ പാസ് വേഡ് നല്‍കുക. അപ്പോള്‍ നിങ്ങളുടെ പേര്, മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ ഐഡി എന്നിവ തെളിഞ്ഞു വരും.
https://www.facebook.com/Malayalivartha