എ ടി എമ്മില്‍ നിന്നും പിന്‍വലിക്കാവുന്നതുക നിജപ്പെടുത്തി എസ് ബി ഐ; പരമാവധി 20,000രുപ
എ ടി എം ക്ലോണിംഗിലൂടെ വ്യാപകമായി തുക തട്ടുന്നുവെന്ന പരാതിയെത്തുടര്‍ന്ന് ക്ലാസിക്, മാസ്‌ട്രോ ഡെബിറ്റ് കാര്‍ഡുകള്‍ വഴി എസ്.ബി.ഐ.യുടെ എ.ടി.എമ്മിലൂടെ ഇനി എടുക്കാവുന്നത് 20,000 രൂപ മാത്രം. നിലവില്‍ ഒരുദിവസം 40,000 രൂപ വരെ എന്ന പരിധിയാണ് കുറച്ചത്. സൈബര്‍ കുറ്റങ്ങള്‍ ഒഴിവാക്കാനാണ് എസ്ബിഐയുടെ പുതിയ തീരുമാനം. കൂടാതെ ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്.
ദിവസവും കൂടുതല്‍ തുക പിന്‍വലിക്കണമെന്നുള്ളവര്‍ക്ക് മറ്റ് ഡെബിറ്റ് കാര്‍ഡ് വേരിയന്റുകള്‍ക്ക് വേണ്ടി അപേക്ഷിക്കാവുന്നതാണ്. ഗോള്‍ഡ്, പ്ലാറ്റിനം ഡെബിറ്റ് കാര്‍ഡുകളുടെ പിന്‍വലിക്കല്‍ പരിധിക്ക് മാറ്റം വരുത്തിയിട്ടില്ല. യഥാക്രമം 50,000 രൂപ, ഒരു ലക്ഷം രൂപ ഈ കാര്‍ഡ് ഉടമകള്‍ക്ക് ദിവസവും പിന്‍വലിക്കാന്‍ കഴിയും.
നിലവില്‍ എസ് ബി ഐ തങ്ങളുടെ ഉപയോക്താക്കളുടെ ഡെബിറ്റ് കാര്‍ഡുകള്‍ ചിപ്പ് അധിഷ്ഠിത കാര്‍ഡിലേക്ക് അപ്‌ഗ്രേഡ് ചെയ്തുകൊണ്ടിരിക്കുകയാണ്. കൂടാതെ അക്കൗണ്ടുമായി മൊബൈല്‍ നമ്പര്‍ ബന്ധിപ്പിക്കാത്തവരോട് എത്രയും വേഗം ബന്ധിപ്പിക്കണമെന്ന് എസ്ബിഐ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ഡിസംബര്‍ ഒന്നു മുതല്‍ ഇന്റര്‍നെറ്റ് ബാങ്കിംഗ് സേവനം ലഭിക്കില്ല.
എടിഎമ്മില്‍നിന്ന് പ്രതിദിനം പിന്‍വലിക്കാവുന്ന പണത്തിന്റെ പരിധി വിവിധ ബാങ്കുകള്‍ക്ക് വ്യത്യസ്തമാണ്. അക്കൗണ്ടിന്റെയും ഉപയോഗിക്കുന്ന കാര്‍ഡിന്റെയും പ്രത്യേകതകള്‍ക്കനുസരിച്ച് കൂടുതല്‍ പണം പിന്‍വലിക്കാന്‍ ബാങ്കുകള്‍ അനുവദിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha