തൊഴിലാളി സമരവും അവധി ദിവസങ്ങളും; തുടര്‍ച്ചയായ അഞ്ചു ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല
തൊഴിലാളി സമരവും അവധി ദിവസങ്ങളും ഒത്തുവന്നതോടെയാണ് തുടര്‍ച്ചയായ ബാങ്ക് അവധിക്ക് കളമൊരുങ്ങിയത്. ഈ ആഴ്ചയും അടുത്ത ആഴ്ചയുമായി അഞ്ചു ദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കുമെന്നത് ഇടപാടുകളെ ബാധിച്ചേക്കും. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് രാജ്യമൊട്ടുക്ക് ഡിസംബര്‍ 21നും ഡിസംബര്‍ 26നും ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍ പണിമുടക്ക് നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. 22നാലാം ശനിയായതിനാല്‍ ബാങ്കുകള്‍ തുറന്നു പ്രവര്‍ത്തിക്കില്ല. 23 ഞായറാണ്. 25 ക്രിസ്മസ് ദിനമായതിനാല്‍ ബാങ്കുകള്‍ക്ക് അവധിയാണ്. 26(ബുധന്‍)നും തൊഴിലാളി സംഘടനകള്‍ സമരം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനിടെ 24 (തിങ്കള്‍) മാത്രമാണ് പ്രവൃത്തിദിനമായി വരുന്നത്.
രണ്ട് ദിവസങ്ങളായി നടക്കുന്ന ബാങ്ക് ജീവനക്കാരുടെ സമരത്തില്‍ 10 ലക്ഷം പേര്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്. ജീവനക്കാരുടെ വേതന നിര്‍ണയത്തിനെതിരേയാണ് ആദ്യ പണിമുടക്ക്. രണ്ടാം പണിമുടക്കാകട്ടെ, ബറോഡ, ദേന, വിജയ ബാങ്കുകള്‍ ലയിപ്പിക്കാനുള്ള തീരുമാനത്തിനെതിരെയാണ്. ഈ വര്‍ഷം സെപ്റ്റംബറിലാണ് കേന്ദ്രം ബാങ്ക് ലയനത്തിന് അംഗീകാരം നല്‍കിയത്.
https://www.facebook.com/Malayalivartha