മുന്‍വര്‍ഷത്തെ അപേക്ഷിച്ച് എസ്.ബി.ടിക്ക് 20.5 ശതമാനത്തിന്റെ വളര്‍ച്ച
അറ്റാദായത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് എസ്.ബി.ടിയ്‌ക്ക് 20.5 ശതമാനത്തിന്റെ വര്‍ദ്ധനവ്. ഈ സാമ്പത്തിക വര്‍ഷത്തെ എസ്.ബി.ടിയുടെ അറ്റാദായം 615.06 കോടി രൂപയിലെത്തി. ഇതിനെ തുടര്‍ന്ന് ഓഹരി വിഹിതത്തില്‍ 20 രൂപ വീതം ലാഭവിഹിതം ബാങ്ക് പ്രഖ്യാപിച്ചു.കഴിഞ്ഞ വര്‍ഷം 1249 കോടിയായിരുന്ന പ്രവര്‍ത്തന ലാഭം ഈ വര്‍ഷം 1351 കോടി രൂപയിലെത്തി. പലിശ വരുമാനം 1898 കോടിയില്‍ നിന്ന് 2128 കോടി രൂപയുമായി.
കഴിഞ്ഞ വര്‍ഷം 1,52,108 കോടി രൂപയുടെ ഇടപാടുകളാണ് ബാങ്ക് കൈകാര്യം ചെയ്‌തത്. ഈ സാമ്പത്തിക വര്‍ഷം പുതിയതായി 270 ശാഖകള്‍ തുറക്കുമെന്നും 1000 എ.ടി.എം കൗണ്ടറുകള്‍ സ്ഥാപിക്കുമെന്നും എസ്.ബി.ടി മാനേജിങ് ഡയറക്ടര്‍ നന്ദകുമാര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha