എ ടി എമ്മുകളില്‍ ക്യാഷ് പിന്‍വലിക്കുന്നതിലെ കാലതാമസം; സുരക്ഷാ ക്രമീകണത്തിന്റെ ഭാഗം
എ ടി എം കാഡുകള്‍ സുരക്ഷാ ചിപ്പുവച്ച കാര്‍ഡുകളാക്കിയതോടെ രണ്ടുതരം എ.ടി.എം ഉണ്ട്. ചിപ്പ് സംവിധാനം റീഡ് ചെയ്യുന്ന എ.ടി.എമ്മുകളില്‍ കാര്‍ഡ് ഇട്ടുകഴിഞ്ഞാല്‍ ഉപയോഗം പൂര്‍ത്തിയാക്കുന്നതുവരെ കാര്‍ഡിനെ മെഷീന്‍ പിടിച്ചുവയ്ക്കും. ഇതുവരെ ചെയ്തതുപോലെ സൈ്വപ് ചെയ്ത് പുറത്തെടുക്കനാവില്ല. എ.ടി.എമ്മുകളില്‍ ഈ വിവരം പ്രദര്‍ശിപ്പിച്ചിട്ടില്ല.
അതുകൊണ്ടുതന്നെ എ.ടി.എം കാര്‍ഡ് കുടുങ്ങിയെന്നു കരുതി പലരും പണം എടുക്കാനുള്ള ശ്രമം ഉപേക്ഷിക്കുന്നു. എക്‌സിറ്റ് അടിച്ച് കാര്‍ഡ് പുറത്തെടുക്കുന്നു. പഴയ എ.ടി.എമ്മുകളും സൈ്വപ് ചെയ്തശേഷം കാര്‍ഡ് എടുക്കാം. കാര്‍ഡ് ഇട്ട ശേഷം പുറത്ത് വരുന്നില്ലെങ്കില്‍ പരിഭ്രമിക്കേണ്ടതില്ല. ഉപയോഗം കഴിയുന്നതോടെ കാര്‍ഡ് പുറത്തുവന്നുകൊള്ളും. സുരക്ഷാ ചിപ്പ് റീഡ് ചെയ്യാന്‍ വേണ്ടിയാണ് കാര്‍ഡ് പിടിച്ചുവച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha