റിസര്‍വ് ബാങ്ക് റിവേഴ്‌സ്- റിപ്പോ നിരക്കുകള്‍ കാല്‍ ശതമാനം കുറച്ചു
റിസര്‍വ് ബാങ്ക് പുതിയ വായ്‌പാ നയം പ്രഖ്യാപിച്ചു. റിപ്പോ-റിവേഴ്‌സ് നിരക്കുകളില്‍ കാല്‍ ശതമാനത്തിന്റെ കുറവാണ് വരുത്തിയിരിക്കുന്നത്. റിസര്‍വ് ബാങ്കില്‍ നിന്ന് വാണിജ്യ ബാങ്കുകള്‍ വാങ്ങുന്ന വായ്‌പയുടെ പലിശയായ റിപ്പോ നിരക്ക് 7.50 ശതമാനത്തില്‍ നിന്ന് 7.25 ശതമാനമായും ബാങ്കുകളുടെ കൈവശം അധികമുള്ള പണം റിസര്‍വ് ബാങ്കില്‍ നിക്ഷേപിക്കുമ്പോള്‍ ലഭിക്കുന്ന പലിശയായ റിവേഴ്‌സ് റിപ്പോ 6.5 ശതമാനത്തില്‍ നിന്ന് 6.25 ശതമാനവുമായാണ് കുറച്ചത്.
കഴിഞ്ഞ ജനുവരിക്കു ശേഷം ഇത് മൂന്നാം തവണയാണ് റിസര്‍വ് ബാങ്ക് വായ്‌പ കുറച്ചിരിക്കുന്നത്.
രാജ്യത്തെ ലക്ഷക്കണക്കിന് ബാങ്ക് ഉപഭോക്താക്കള്‍ക്ക് ആശ്വാസം പകരുന്നതാണ് റിസര്‍വ് ബാങ്കിന്റെ നടപടി. ഇതോടെ ഭവന, വാഹന, വ്യക്തിഗത, കോര്‍പ്പറേറ്റ് വായ്‌പകളുടെ പലിശ വാണിജ്യ ബാങ്കുകള്‍ കുറയ്‌ക്കാന്‍ സാധ്യതയുണ്ട്. പണപ്പെരുപ്പം താഴ്‌ന്ന നിലയിലായതോടെയാണ് പലിശ നിരക്ക് കുറക്കാന്‍ റിസര്‍വ് ബാങ്ക് തയ്യാറായത്. കൂടാതെ രാജ്യത്തെ സാമ്പത്തിക വളര്‍ച്ചയിലുണ്ടായ ഇടിവും പലിശ കുറക്കാന്‍ കാരണമാണ്.
https://www.facebook.com/Malayalivartha