വര്‍ദ്ധിച്ചു വരുന്ന എ ടി എം കാര്‍ഡ് തട്ടിപ്പുകള്‍ക്ക് തടയിടാന്‍ എസ് ബി ഐയുടെ 'യോനോ ക്യാഷ്'
രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ ബാങ്കായ എസ് ബി ഐ ഉപഭോക്താക്കള്‍ക്ക് കാര്‍ഡില്ലാതെ എ ടി എമ്മിലൂടെ പണം പിന്‍വലിക്കാനുള്ള പുതിയൊരു സംവിധാനം നിലവില്‍ വന്നു. എസ് ബി ഐയുടെ 'യോനോ ക്യാഷ്' മൊബൈല്‍ ആപ്പ് വഴിയാണ് ഇത് സാധ്യമാവുക. ഇതോടെ എ ടി എം കാര്‍ഡ് വഴി തട്ടിപ്പുകള്‍ നടത്താനുള്ള സാധ്യതയാണ് ഇല്ലാതെയായിരിക്കുന്നത്. കാര്‍ഡില്ലാതെ എ ടി എമ്മില്‍ നിന്ന് പണം പിന്‍വലിക്കാനുള്ള സംവിധാനം ജനങ്ങള്‍ക്ക് ഏറെ സൗകര്യപ്രദമാണ് എന്നു മാത്രമല്ല, കൂടുതല്‍ സുരക്ഷിതവുമാണ്. കാര്‍ഡ് നഷ്ടപ്പെടുമെന്ന ഭയമോ പിന്‍നമ്പര്‍ മോഷ്ടിക്കപ്പെടുമെന്ന ആശങ്കയോ ഇതോടെ അസ്ഥാനത്താവും. അടുത്ത രണ്ടു വര്‍ഷങ്ങള്‍ക്കുള്ളില്‍ യോനോ വഴി എല്ലാ ഇടപാടുകളും ഒരൊറ്റ കുടക്കീഴിനുള്ളിലാക്കി ഒരു ഡിജിറ്റല്‍ ലോകം ഒരുക്കുകയാണ് എസ് ബി ഐ ലക്ഷ്യമിടുന്നത്. നിലവില്‍ 16,500 എ ടി എമ്മുകളിലൂടെ യോനോ വഴി പണം പിന്‍വലിക്കാന്‍ സാധിക്കും.
എ ടി എം കാര്‍ഡില്ലാതെ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി പണം പിന്‍വലിക്കാവുന്ന എ ടി എമ്മുകള്‍ക്ക് യോനോ ക്യാഷ് പോയിന്റ്‌സ് എന്ന പേരിലാണ് അറിയപ്പെടുക. ഇതു വഴി പണം പിന്‍വലിക്കുന്നതിന് ആദ്യം ചെയ്യേണ്ടത് നമ്മുടെ സ്മാര്‍ട്ട് ഫോണിലെ പ്ലേസ്‌റ്റോറില്‍ നിന്ന് യോനോ ക്യാഷ് എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുക എന്നതാണ്. ആന്‍ഡ്രോയിഡ് ഐ ഒ എസ് മൊബൈല്‍ ഫോണുകളില്‍ നിന്ന് ഇത് ഡൗണ്‍ലോഡ് ചെയ്യാം. ഏതെങ്കിലും വെബ് ബ്രൗസര്‍ വഴിയും യോനോ ക്യാഷിലേക്ക് പ്രവേശിക്കാം.
യോനോ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ തന്നെ ഇടപാടുകള്‍ നടത്തുന്നതിനാവശ്യമായ ആറക്ക യോനോ ക്യാഷ് പിന്‍ നമ്പര്‍ ലഭിക്കും. മൊബൈല്‍ ഉപയോഗിച്ച് പണം പിന്‍വലിക്കുന്ന സമയത്ത് അക്കൗണ്ടുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പറിലേക്ക് മറ്റൊരു ആറക്ക റഫറന്‍സ് നമ്പര്‍ എസ് എം എസ്സായി ലഭിക്കുകയും ചെയ്യും. 30 മിനുട്ടുകള്‍ക്കകം യോനോ ക്യാഷ് പോയിന്റില്‍ ചെന്ന് റഫറന്‍സ് നമ്പറും പിന്‍ നമ്പറും നല്‍കിയാല്‍ പണം ലഭിക്കും.
സ്‌കിമ്മിംഗ്, ക്ലോണിംഗ് തട്ടിപ്പുകള്‍ക്കുള്ള സാധ്യത ഇല്ല എന്നതിന് പുറമെ രണ്ട് ഒതന്റിക്കേഷനിലൂടെ സുരക്ഷിതമാക്കിയ ഇടപാടുകളാണ് യോനോയുടെ പ്രത്യേകത. ഇപ്പോള്‍ വിവിധ ആപ്പുകളിലായി ചിതറിക്കിടക്കുന്ന എല്ലാ സേവനങ്ങളും ഒരു കുടക്കീഴിലാക്കിയും കൂടുതല്‍ ലൈഫ് സ്‌റ്റൈല്‍ സേവനങ്ങള്‍ ലഭ്യമാക്കിയും എസ ്ബി ഐയുടെ ന്യൂജനറേഷന്‍ മൊബൈല്‍ ആപ്ലിക്കേഷനായ യോനോ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. എല്ലാ സേവനങ്ങള്‍ക്കുമായി ഒരു ആപ്പ് എന്നതാണ് ഇതിലൂടെ എസ് ബി ഐ ലക്ഷ്യമിടുന്നത്.
https://www.facebook.com/Malayalivartha