പേഴ്‌സണല്‍ ലോണുകളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധനവ്
ബാങ്കുകള്‍ നല്‍കുന്ന വ്യക്തിഗത വായ്പകളുടെ അളവില്‍ റെക്കോര്‍ഡ് വര്‍ദ്ധനവ്. ഈ ഇനത്തില്‍ ബാങ്കുകള്‍ നല്‍കിയിട്ടുള്ള തുക 5,00,000 കോടി രൂപയ്ക്ക് മുകളിലെത്തിയതായിട്ടാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്. വായ്പ റെക്കോര്‍ഡ് നിലവാരത്തിലേക്ക് ഉയര്‍ന്നതിന് പ്രധാന കാരണം ആവശ്യക്കാര്‍ ഏറിയതാണ്. ആഗ്രഹിക്കാത്തവരെപ്പോലും ആശ്രിതരാക്കി മാറ്റുന്ന വിപണന വിദ്യയില്‍ മുന്‍നിരയിലുള്ളത് ഫിന്‍ടെക് കമ്പനികളും പുതു തലമുറയില്‍പ്പെട്ട മറ്റ് സ്വകാര്യ ബാങ്കുകളുമാണ്. യഥാര്‍ഥ മത്സരവും ഈ ബങ്കുകള്‍ തമ്മില്‍ത്തന്നെ.
അപേക്ഷിക്കാത്ത വായ്പ അനുവദിച്ചതായുള്ള എസ് എം എസ് / ഇ മെയില്‍ സന്ദേശങ്ങള്‍ പലരും വീണുകിട്ടിയ അവസരമായി കാണുന്നു. പത്തു സെക്കന്റിനകം വായ്പ എന്നും മറ്റുമുള്ള പ്രലോഭനങ്ങള്‍ വിതറിയ പാതയിലൂടെയാണ് മറ്റ് പലരെയും ഇത്തരം ബങ്കുകള്‍ ആകര്‍ഷിക്കുന്നത്. കിട്ടാക്കടത്തിന്റെ രുചി നന്നായറിഞ്ഞിട്ടുള്ള പൊതു മേഖലയിലെ ബാങ്കുകളും പഴയ തലമുറയില്‍പ്പെട്ട സ്വകാര്യ ബാങ്കുകളും പേഴ്‌സനല്‍ ലോണ്‍ വിപണനത്തില്‍ അതിരുവിട്ട ആവേശം കാണിക്കുന്നില്ല.
വ്യക്തിഗത വായ്പകള്‍ക്കു വിവിധ സ്ഥാപനങ്ങള്‍ വ്യത്യസ്തമായ നിരക്കിലാണ് പലിശ ഈടാക്കുന്നത്. 10.75% മുതല്‍ 35% വരെയാണ് നിരക്ക്. ഫിന്‍ടെക് കമ്പനികളാണു കഴുത്തറുപ്പന്‍ നിരക്ക് ഈടാക്കുന്നത്. കുറഞ്ഞ ക്രെഡിറ്റ് സ്‌കോറെങ്കില്‍ കൂടിയ പലിശ എന്നതാണ് അവയുടെ നയം.
വായ്പ നല്‍കുന്ന സ്ഥാപനങ്ങളില്‍ പലതും വായ്പത്തുകയ്ക്ക് ഇന്‍ഷുറന്‍സ് സംരക്ഷണം വാഗ്ദാനം ചെയ്യാറുണ്ട്. കച്ചവടത്തിനുള്ളിലെ കച്ചവടമാണിത്. ഇന്‍ഷുറന്‍സിന്റെ പ്രീമിയം കിഴിച്ചു ബാക്കി തുക മാത്രമേ അപ്പോള്‍ വായ്പയായി ലഭിക്കുകയുള്ളൂ. പൊതുമേഖലയിലെ ബാങ്കുകള്‍ ഉള്‍പ്പെടെ എല്ലാ ധനസ്ഥാപനങ്ങളും 'പ്രൊസസിങ് ഫീ' എന്ന പേരില്‍ ഈടാക്കുന്നത് അന്യായമായ തുകയാണെന്ന് പൊതുവേ ആക്ഷേപമുണ്ട്. ഒന്നു മുതല്‍ മൂന്നു ശതമാനം വരെ ഇങ്ങനെ ഈടാക്കുന്നു.
https://www.facebook.com/Malayalivartha