കേരളബാങ്ക് രൂപീകരണം; സര്‍ക്കാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പിഴവ്
ജില്ലാ സഹകരണ ബാങ്കുകള്‍ ലയിപ്പിച്ച് കേരളബാങ്ക്് രൂപികരിക്കുന്നതിന് കേരളാ സര്‍ക്കാര്‍ ആര്‍ ബി ഐയ്ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പിഴവുള്ളതായി സൂചന. പ്രാഥമിക കാര്‍ഷിക വായ്പ സംഘങ്ങളുടെ ഓഹരി മൂല്യ നിര്‍ണയം കൃത്യമായി നടത്തിയിട്ടില്ലെന്നാണ് സൂചന. ലാഭത്തിലുള്ളവയും നഷ്ട്ടത്തിലുള്ളവയുമായ എല്ലാ ജില്ലാ ബാങ്കുകള്‍ക്കും ഓരേ മൂല്യമാണ് കണക്കാക്കിയിരിക്കുന്നത്. ഇതുകൂടാതെ പ്രാഥമിക സംഘങ്ങളുടെ ബിസിനസ് സംബന്ധിച്ചും കൃത്യമായ വിശദീകരണം നല്‍കിയിട്ടില്ലെന്നാണ് അറിയുന്നത്. സര്‍ക്കാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് അനുസരിച്ച് പ്രാഥമിക കാര്‍ഷിക വായ്പ സംഘങ്ങളെ പൊതു ബാങ്കിംഗ് സോഫ്റ്റ്‌വെയറിന്റെ ഭാഗമാക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
സഹകരണ ബാങ്കിംഗ് മേഖലയുടെ അടിമുടി മാറ്റമാണ് കേരള ബാങ്ക് എന്ന ആശയത്തിലൂടെ ലക്ഷ്യമിടുന്നത്. കേരള ബാങ്ക് രൂപീകരിക്കുന്നതോടെ സര്‍ക്കാറിന്റെ പദ്ധതികള്‍ കേരള ബാങ്കിലൂടെ നടപ്പാക്കാന്‍ സാധ്യയുണ്ടെന്നാണ് സൂചന. കൂടാതെ സ്വകാര്യ ബാങ്കുകളും മറ്റും ഉയര്‍ന്ന സര്‍വ്വീസ് ചാര്‍ജ്ജ് ഈടാക്കുമ്പോള്‍ കേരള ബാങ്ക് കുറഞ്ഞ നിരക്കിലുള്ള സര്‍വ്വീസ് ചാര്‍ജ്ജ് ആകും ഈടാക്കുക.
കേരള ബാങ്കിന്റെ പ്രധാന ലക്ഷ്യം സംസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്കും വികസനത്തിനുമായി ഫണ്ട് ലഭ്യമാക്കുക എന്നതാണ്. കേരളാ ബാങ്ക് രൂപീകരിക്കുന്നതോടെ സംസ്ഥാനത്തിന്റെ വര്‍ദ്ധിച്ചു വരുന്ന ആവശ്യങ്ങള്‍ക്ക് ഫണ്ട് കണ്ടെത്താനാകും. ധനകാര്യ മേഖലയിലെ കേരള ബാങ്കിന്റെ വളര്‍ച്ച സ്വകാര്യമേഖലയുടെ ഉയര്‍ച്ചയെ പരോക്ഷമായി സഹായിക്കും. ഇത് കൂടുതല്‍ എന്‍. ആര്‍. ഐ പണം സ്വരൂപിക്കാന്‍ ബാങ്കിന് സഹായകമാകും.
സഹകരണ ബാങ്കിംഗ് നിലവില്‍ ത്രിതല സംവിധാനത്തിലാണ് പ്രവര്‍ത്തിക്കുന്നത്. കേരള സ്‌റ്റേറ്റ് കോഓപ്പറേറ്റീവ് ബാങ്കുകളാണ് തലപ്പത്തുള്ളത്. ജില്ലാ സഹകരണ ബാങ്കുകള്‍ രണ്ടാമത്തെ തലത്തില്‍ വരുന്നു. ഏറ്റവും താഴത്തെ തലത്തിലാണ് പ്രാദേശിക സഹകരണ സംഘങ്ങള്‍. എന്നാല്‍ കേരളാ ബാങ്ക് രൂപീകരിക്കുന്നതോടെ ബാങ്കിന്റെ പ്രവര്‍ത്തനം രണ്ട് തലത്തിലുള്ള സംവിധാനമായി മാറും. കൂടാതെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ചയിരിക്കും ബാങ്ക് പ്രവര്‍ത്തിക്കുക.
https://www.facebook.com/Malayalivartha