രണ്ട് ബാങ്ക് അകൗണ്ടുകള്‍ക്ക് ഒരൊറ്റ ഡെബിറ്റ് ക്രെഡിറ്റ് കാര്‍ഡുകള്‍; പുതിയ സംവിധാനം നിലവില്‍ വന്നു
ഇനി മുതല്‍ റണ്ട് ബാങ്ക് അക്കൗണ്ടിന് ഒരൊറ്റ ഡെബിറ്റ് ക്രെഡിറ്റ് കാര്‍ഡുകള്‍. ഇന്‍ഡസിന്‍ഡ് ബാങ്ക്, യുണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നീ ബാങ്കുകളാണ് രണ്ട് അക്കൗണ്ടുകളുടെ കാര്‍ഡുകള്‍ ഒന്നില്‍ തന്നെ സജ്ജീകരിച്ച് നല്‍കുന്നത്. സാധാരണ ഡെബിറ്റ്, ക്രഡിറ്റ് കാര്‍ഡുകളെപ്പോലെ തന്നെയാണ് ഇത്തരം കാര്‍ഡുകള്‍. സാങ്കേതിക വിദ്യയില്‍ മാത്രമേ മാറ്റമുള്ളൂ. കാര്‍ഡിന്റെ രണ്ട് അറ്റങ്ങളിലായാണ് ചിപ്പുകള്‍ ഘടിപ്പിച്ചിട്ടുള്ളത്. ഏത് ചിപ്പുള്ള ഭാഗം സൈ്വപ് ചെയ്യണമെന്ന് ഉപഭോക്താവിന് തീരുമാനിക്കാം.
വിസയുമായി സഹകരിച്ചാണ് ഇന്‍ഡസിന്‍ഡ് ബാങ്ക് ഇരട്ട ചിപ്പുള്ള കാര്‍ഡ് പുറത്തിറക്കിയത്. യൂണിയന്‍ ബാങ്കാകട്ടെ റുപെയുമായാണ് സഹകരിച്ചത്. മറ്റ് ബാങ്കുകളും ഇത്തരം കാര്‍ഡുകള്‍ പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്
കാര്‍ഡിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കാന്‍ വേണ്ടി റിവാര്‍ഡ് പോയന്റുകളും അപകട ഇന്‍ഷുറന്‍സും ബാങ്കുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്‍ഡസിന്‍ഡ് ബാങ്കിന്റെ കാര്‍ഡുപയോഗിച്ച് പര്‍ച്ചെയിസ് ചെയ്യുമ്പോള്‍ ഓരോ 150 രൂപയ്ക്കും ഒരു റിവാര്‍ഡ് പോയിന്റ് ലഭിക്കും. രണ്ടു ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ് പരിരക്ഷയുമുണ്ട്. യൂണിയന്‍ ബാങ്കിന്റെ കാര്‍ഡിനോടൊപ്പം നാലുലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സാണ് ലഭിക്കുക.
കാര്‍ഡ് നല്‍കുമ്പോള്‍ ഒറ്റത്തവണയായി 200 രൂപമാത്രമാണ് യൂണിയന്‍ ബാങ്ക് ഈടാക്കുക. വാര്‍ഷിക ഫീസ് ഇല്ല. ഇന്‍ഡസിന്‍ഡ് ബാങ്ക് രണ്ട് തരം കാര്‍ഡുകളാണ് പുറത്തിറക്കിയിട്ടുള്ളത്. പ്ലസ് കാര്‍ഡിന് ഒറ്റത്തവണയായി 1500 രൂപയും പ്രീമിയര്‍ കാര്‍ഡിന് 3000 രൂപയും ഈടാക്കുന്നുണ്ട്. ഇതിനുപുറമെ വാര്‍ഷിക ഫീസായി 799 രൂപയും നല്‍കണം.
2018 ഒക്ടോബറിലാണ് ഇന്‍ഡസിന്‍ഡ് ബാങ്ക് 'Duo' കാര്‍ഡുകള്‍ പുറത്തിറക്കിയത്. യുണിയന്‍ ബാങ്കാകട്ടെ 'Combo' കാര്‍ഡ് പുറത്തിറക്കിയത് 2018 നവംബറിലാണ്.
https://www.facebook.com/Malayalivartha