എ ടി എമ്മുകള്‍ വിസ്മൃതിയിലേക്ക്; മൊബൈല്‍ ബാങ്കിംഗ് രംഗത്ത് വന്‍മുന്നേറ്റം
പ്രവര്‍ത്തന ചെലവും സുരക്ഷ പ്രശ്‌നവും കാരണം പുതിയ എ ടി എമ്മുകള്‍ സ്ഥാപിക്കാന്‍ ബാങ്കുകള്‍ മടിക്കുന്നതും ഉപഭോക്താക്കള്‍ വര്‍ദ്ധിക്കുന്നതും സാമ്പത്തിക ഇടപട് രംഗത്ത് രാജ്യത്തെ മൊബൈല്‍ ബാങ്കിംഗ് രംഗം കുതിച്ചുയരുകയാണ്. നോട്ട് നിരോധനത്തിനും പ്രധാനമന്ത്രി ജന്‍ധന്‍ പദ്ധതിക്കും ശേഷം എ ടി എം ഉപയോഗം വര്‍ദ്ധിച്ചെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2014ന് ശേഷം ഏകദേശം നാല് കോടി ഉപഭോക്താക്കളാണ് വര്‍ദ്ധിച്ചത്. സര്‍ക്കാര്‍ സബ്‌സിഡികള്‍ ബാങ്ക് വഴിയാക്കിയതും എ ടി എം ഉപയോഗം വര്‍ദ്ധിക്കാന്‍ കാരണമായി. റിസര്‍വ് ബാങ്ക് റിപ്പോര്‍ട്ട് അനുസരിച്ച് കഴിഞ്ഞ രണ്ട് വര്‍ഷമായി രാജ്യത്തെ എ ടി എമ്മുകളുടെ എണ്ണം കുറയുകയാണെന്ന് വ്യക്തമാകുന്നു. ഐ എം എഫ് റിപ്പോര്‍ട്ട് അനുസരിച്ച് ബ്രിക്‌സ് രാജ്യങ്ങളില്‍ ഏറ്റവും കുറവ് എ ടി എം അനുപാതമുള്ള രാജ്യമാണ് ഇന്ത്യ.
അതേസമയം, ഉപഭോക്താക്കള്‍ വര്‍ദ്ധിക്കുന്നതിനനുസരിച്ച് എ ടി എമ്മുകള്‍ സ്ഥാപിക്കാന്‍ ബാങ്കുകള്‍ മടിക്കുകയാണ്. എ ടി എം പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള ചെലവാണ് ബാങ്കുകളെ പിന്നോട്ട് വലിക്കുന്ന പ്രധാന ഘടകം. പുതുതലമുറ ബാങ്കുകള്‍ക്കും എ ടി എമ്മുകളോട് താല്‍പര്യമില്ല. ഇതര പൊതുമേഖല ബാങ്കുകളും നിരവധി എ ടി എമ്മുകള്‍ പൂട്ടി. സോഫ്റ്റ് വെയറുകള്‍ നിര്‍ബന്ധമായും അപ്‌ഡേറ്റ് ചെയ്യണമെന്നും സുരക്ഷയൊരുക്കണമെന്നും റിസര്‍വ് ബാങ്ക് നിര്‍ദ്ദേശിച്ചിരുന്നു. 2018 ആദ്യ സാന്വത്തിക അര്‍ധപാദത്തില്‍ 1000 എ ടി എമ്മുകളാണ് എസ് ബി ഐ മാത്രം പൂട്ടിയത്. എ ടി എമ്മുകളുടെ എണ്ണം കുറയുന്നത് രാജ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു.
എന്നാല്‍ എ ടി എമ്മുകളുടെ എണ്ണം കുറയുന്നത് മൊബൈല്‍ ബാങ്കിംഗ് രംഗത്തിന് നേട്ടമായി. രാജ്യത്ത് മൊബൈല്‍ ബാങ്കിംഗ് രംഗം കുതിച്ചുയരുകയാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നു. ജനം മൊബൈല്‍ ആപുകളിലേക്ക് മാറുകയാണ്. ഇനി എ ടി എമ്മുകള്‍ക്ക് അധികം ആയുസ്സില്ല. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 65 ഇരട്ടിയാണ് മൊബൈല്‍ ബാങ്കിംഗ് വളര്‍ന്നത്. ബാങ്കുകളുടെ ഔദ്യോഗിക മൊബൈല്‍ ആപ്പുകള്‍ക്ക് പുറമെ, ബാങ്കുകളുടെ പിന്തുണയില്ലാത്ത ഡിജിറ്റല്‍ പണമിടപാട് ആപ്പുകളും ജനപ്രിയമാകുകയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
ഇന്റര്‍ചേഞ്ച് ഫീസ് കാരണമാണ് എ ടി എമ്മുകള്‍ നിര്‍ത്തലാക്കാന്‍ ബാങ്കുകളെ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം. സ്വന്തം നിലക്ക് എ ടി എം സ്ഥാപിക്കുന്നതിന് പകരം ഇന്റചേഞ്ച് ഫീസ് കുറക്കാന്‍ നടപടി സ്വീകരിക്കണം. കറന്‍സി നോട്ടുകളെ ആശ്രയിക്കുന്നവര്‍ക്ക് എ ടി എമ്മുകളുടെ കുറവ് തിരിച്ചടിയാകും
https://www.facebook.com/Malayalivartha