ഇനി കടലാസ് നോട്ടുകള്‍ക്ക് വിട: ആര്‍.ബി.ഐ പ്ലാസ്റ്റിക് നോട്ടുകള്‍ പുറത്തിറക്കാനൊരുങ്ങുന്നു
റിസര്‍വ് ബാങ്ക് പ്ലാസ്റ്റിക് നോട്ടുകള്‍ പുറത്താിറക്കാനുള്ള ശ്രമത്തിലാണെന്ന് ആര്‍.ബി.ഐ ഗവര്‍ണര്‍ സുബ്ബറാവു അറിയിച്ചു. ആദ്യം പരീക്ഷണാടിസ്ഥാനത്തിലായിരിക്കും പ്ലാസ്റ്റിക് നോട്ടുകള്‍ പുറത്തിറക്കുകയെന്നും അദ്ദേഹം പറഞ്ഞു. പ്ലാസ്റ്റിക് നോട്ടുകള്‍ പരിസ്ഥിതി സൗഹാര്‍ദ്ദപരമാണെന്നും, പേപ്പര്‍ നോട്ടുകളേക്കാള്‍ നീണ്ടു നില്‍ക്കുന്നവയാണെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം കാശ്‌മീര്‍ യൂണിവേഴ്‌സിറ്റി ബിസിനസ് സ്‌കൂളിലെ വിദ്യാര്‍ത്ഥികളുമായി സംസാരിക്കുന്നതിനിടയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പരീക്ഷണാടിസ്ഥാനത്തില്‍ കൊച്ചി,മൈസൂര്‍,ജയ്‌പൂര്‍, ഭുവനേശ്വര്‍,ഷിംല എന്നിവിടങ്ങളിലായിരിക്കും 10 രൂപയുടേയും, നൂറു രൂപയുടേയും നോട്ടുകള്‍ പുറത്തിറക്കുക.
https://www.facebook.com/Malayalivartha