എ ടി എമ്മുകളില്‍ പണമില്ലെങ്കില്‍ അക്കൗണ്ട് ഉടമകള്‍ക്ക് പിഴ നല്കണമെന്ന് ആര്‍ ബി ഐ
എ ടി എമ്മില്‍നിന്ന് പണം ലഭിച്ചില്ലെങ്കില്‍ അക്കൗണ്ട് ഉടമകള്‍ക്ക് പിഴ നല്കണമെന്ന് റിസര്‍ബാങ്കിന്റെ നിര്‍ദ്ദേശം. ഗ്രാമീണ മേഖലയിലും ചെറു പട്ടണങ്ങളിലും ബാങ്കുകളുടെ എ ടി എമ്മുകളില്‍ നിരന്തരം പണമില്ലാത്തതിനാല്‍ ഉപഭോക്താക്കള്‍ക്ക് ബാങ്കുകളുടെ ശാഖയെ ആശ്രയിക്കേണ്ട സാഹചര്യം ഉണ്ടാകുന്നതിനാലാണ് ആര്‍ ബി ഐയുടെ പുതിയ നിര്‍ദ്ദേശം. എ ടി എമ്മില്‍ കാലിയാണെങ്കില്‍ മൂന്നുമണിക്കൂറിനകം പണം നിറക്കണമെന്നാണ് നിയമം. റിസര്‍ബാങ്ക് ഇതുസംബന്ധിച്ച് ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
എ ടി എമ്മില്‍ പണമില്ലെങ്കില്‍ ബാങ്കിനെ അറിയിക്കാന്‍ മെഷീനുകളില്‍ സെന്‍സറുകള്‍ ഘടിപ്പിച്ചിട്ടുണ്ട്. പലപ്പോഴും ബാങ്കുകളുടെ താല്പര്യക്കുറവാണ് എ ടി എം ഒഴിഞ്ഞുകിടക്കാന്‍ കാരണം. അതിനാല്‍തന്നെ ബാങ്കിലെത്തി ഇടപാട് നടത്താന്‍ അക്കൗണ്ട് ഉടമകള്‍ നിര്‍ബന്ധിതരാകുന്നു. ഇതിന് സര്‍വ്വീസ് ചാര്‍ജും ബാങ്കുകള്‍ ഈടാക്കുന്നുണ്ട്.
https://www.facebook.com/Malayalivartha