ഗുരുവായൂര്‍ ക്ഷേത്രത്തിലെ 341.80 കിലോ സ്വര്‍ണ്ണം എസ് ബി ഐയുടെ സ്വര്‍ണ്ണനിക്ഷേപ പദ്ധതിയിലേക്ക്
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ 2018 വരെ വഴിപാടായി ലഭിച്ച സ്വര്‍ണ്ണം സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സ്വര്‍ണ നിക്ഷേപ പദ്ധതിയിലേക്ക് ദേവസ്വം കൈമാറി. കേന്ദ്രസര്‍ക്കാരിന്റെ മുംബൈയിലെ മുദ്രണാലയത്തില്‍ സ്വര്‍ണ്ണം എത്തിച്ച്. ഏകദേശം 100 കോടിയോളം രൂപ മൂല്യമുള്ള 341.80 കിലോഗ്രാം സ്വര്‍ണ്ണമാണ് നിക്ഷേപിച്ചത്. 8 വര്‍ഷം മുന്‍പ് 300 കിലോ സ്വര്‍ണ്ണം ദേവസ്വം ബോര്‍ഡ് എസ് ബി ഐയില്‍ നിക്ഷേപിച്ചിരുന്നു. 350 കിലോ തികച്ച് നല്‍കാന്‍ ഉദ്ദേശിച്ചെങ്കിലും 341.80 സ്വര്‍ണ്ണം മാത്രമേ നിക്ഷേപിക്കാന്‍ കഴിഞ്ഞുള്ളു. ആദ്യം കല്ലുകളില്ലാത്ത 322 കിലോ സ്വര്‍ണ്ണം എടുത്തു. 350 കിലോ സ്വര്‍ണ്ണം തികച്ചുനല്‍കാന്‍ രണ്ടാമത് കല്ലുപതിച്ച ആഭരണങ്ങളിലെ കല്ല് ഒഴിവാക്കി എടുത്തെങ്കിലും കല്ലുകള്‍ നീക്കുന്നത് ബുദ്ധിമുട്ടായതിനാല്‍ 341.80 കിലോ മതിയെന്ന് തീരുമാനിക്കുകയായിരുന്നു.
നിക്ഷേപിച്ച സ്വര്‍ണ്ണം 916 കാരറ്റാക്കി ശുദ്ധീകരിച്ച് ബാറുകളാക്കി വില നിശ്ചയിക്കും. സ്വര്‍ണ്ണം ശുദ്ധീകരിക്കുന്നതിന് ദേവസ്വം അധികൃതര്‍ 25ന് മുംബൈയ്ക്കു പോകും. ദേവസ്വം ആവശ്യപ്പെടുമ്പോള്‍ തിരികെ നല്‍കാമെന്ന വ്യവസ്ഥയിലാണ് സ്വര്‍ണ്ണം നിക്ഷേപിക്കുന്നത്. 2.50 ശതമാനമാണ് പലിശ. ഇന്‍ഷുറന്‍സ് പ്രീമിയത്തിലും ദേവസ്വത്തിന് വരുമാനം ഉണ്ടാകും.
https://www.facebook.com/Malayalivartha