സഹകരണ ബാങ്കുകളിലെ സ്ഥിര നിക്ഷേപത്തിന്റെ പലിശയില്‍ കുറവ്
സംസ്ഥാനത്തെ സഹകരണ ബാങ്കുകളിലെ സ്ഥിര നിക്ഷേപത്തിനായുള്ള പലിശയില്‍ കുറവ് വരുത്തി. സംസ്ഥാനത്തെ സഹകരണ ബാങ്ക്, ജില്ലാ സഹകരണ ബാങ്കുകള്‍, മുഴുവന്‍ പ്രാഥമിക സംഘങ്ങള്‍ എന്നിവയുടെയെല്ലാം പലിശ നിരക്കില്‍ ഇതോടെ മാറ്റം വരും. 45 ദിവസം വരെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ നിലവിലുള്ള പലിശ നിരക്കായ 5.75 ശതമാനം എന്നുള്ളത് തുടരും.
അതേസമയം 46 ദിവസം മുതല്‍ 90 ദിവസം വരെയുള്ള നിക്ഷേപങ്ങളുടെ നിരക്ക് 6.50 ശതമാനത്തില്‍ നിന്ന് 6.25 ആയി കുറയും. 91 മുതല്‍ 179 ദിവസം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് ഏഴ് ശതമാനം പലിശ എന്നുള്ളത് ആറ് ശതമാനമായി കുറയും. 180 ദിവസം മുതല്‍ 364 ദിവസം വരെയുള്ളവയ്ക്ക് പലിശ ഏഴര ശതമാനത്തില്‍ നിന്ന് ഏഴായി കുറയും.
ഒരു വര്‍ഷം മുതല്‍ രണ്ട് വര്‍ഷം വരെയുള്ളവയ്ക്ക് എട്ടില്‍ നിന്ന് ഏഴ് ശതമാനമായും രണ്ടില്‍ കൂടുതല്‍ വര്‍ഷത്തേക്കുള്ളവയ്ക്ക് 7.75ല്‍ നിന്ന് 7.25 ശതമാനമായും പലിശ നിരക്കില്‍ കുറവ് വരുത്തി.
"
https://www.facebook.com/Malayalivartha