സ്ഥിരനിക്ഷേപങ്ങളുടെ പലിശയില്‍ വീണ്ടും മാറ്റം വരുത്തി എസ് ബി ഐ
രാജ്യത്തെ ഏറ്റവും വലിയ ധനകാര്യ സ്ഥാപനമായ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ് ബി ഐ) വിവിധ കാലാവധികളിലുള്ള സ്ഥിരനിക്ഷേപങ്ങളുടെ പലിശ കുറച്ചു. നിക്ഷേപങ്ങളുടെ പലിശ അര ശതമാനം വരെയാണ് കുറച്ചത്. പുതിയ തീരുമാനം പലിശയിനത്തില്‍ വരുമാനം നേടിയിരുന്ന നിക്ഷേപകര്‍ക്ക് വലിയ തിരിച്ചടിയായി. ഒരു മാസത്തിനിടെ ഇതു രണ്ടാം തവണയാണ് എസ് ബി ഐ പലിശനിരക്കില്‍ മാറ്റം വരുത്തുന്നത്. തിങ്കളാഴ്ച മുതല്‍ പുതിയ പലിശ നിരക്ക് പ്രാബല്യത്തില്‍ വരും. എസ് ബി ഐ പലിശ നിരക്ക് കുറച്ച സാഹചര്യത്തില്‍ മറ്റു ബാങ്കുകളും ഈ പാത പിന്തുടരുമെന്നാണ് കരുതുന്നത്.
https://www.facebook.com/Malayalivartha