രാജ്യത്തെ തൊഴില്‍ സാഹചര്യത്തില്‍ അസംതൃപ്തി പുകയുന്നു
രാജ്യത്ത് തൊഴില്‍ സാഹചര്യം മോശമായിക്കൊണ്ടിരിക്കുകയാണെന്ന് റിസര്‍വ് ബാങ്കിന്റെ പ്രതിമാസ സര്‍വ്വേ റിപ്പോര്‍ട്ട്. 2012ന് ശേഷം തൊഴില്‍ സാഹചര്യം ഇത്രയും മോശമാണെന്ന് ആളുകള്‍ പ്രതികരിക്കുന്നത് ആദ്യമായാണ്. രാജ്യത്തെ മൊത്തം സാമ്പത്തികാവസ്ഥ തകര്‍ന്നുക്കൊണ്ടിരിക്കുകയാണെന്ന് 47.9 പേര്‍ അഭിപ്രായപ്പെട്ടു. തുടര്‍ വര്‍ഷങ്ങളിലും സാമ്പത്തികാവസ്ഥ മെച്ചപ്പെടില്ലെന്നാണ് 38.6 ശതമാനം പേരും പറയുന്നത്.
സെപ്റ്റംബറില്‍ നടത്തിയ സര്‍വ്വേയിലാണ് 52.5 ശതമാനം പേരും രാജ്യത്തെ തൊഴില്‍ സാഹചര്യത്തെ വിമര്‍ശിച്ചത്. തങ്ങളുടെ വരുമാനം കുറയുകയാണെന്നാണ് 26.7 ശതമാനം പേരും അഭിപ്രായപ്പെട്ടത്. രാജ്യത്തെ 13 പ്രധാന നഗരങ്ങളിലാണ് സര്‍വ്വേ നടത്തിയത്.
https://www.facebook.com/Malayalivartha