തൊട്ടാല്‍ പൊള്ളും; ചൈനക്ക് തിരിച്ചറിവു വന്നു; ഇന്ത്യന്‍ ബാങ്കുകളെ സ്വന്തമാക്കാനുള്ള നടപടിയില്‍ നിന്നും പിന്നോട്ട്; ഓഹരികള്‍ വിറ്റൊഴിവാക്കുന്നു
കോവിഡ് ലോകഡൗണ്‍ കാലത്ത് ഓഹരി വിപണി ഇടിഞ്ഞപ്പോള്‍ ഇന്ത്യന്‍ ബാങ്കുകളുടെ ഓഹരികള്‍ ചൈന വാങ്ങികൂട്ടിയിരുന്നു. ഇന്ത്യന്‍ സമ്പത്ത് വ്യവസ്ഥക്ക് തന്നെ ഭീഷണിയാകുമായിരുന്ന ഈ നടപടിയെ ഇന്ത്യ ചെറുത്തത് ഇന്ത്യന്‍ സര്‍ക്കാരിന്റെ അനുമതിയില്ലാതെ വിദേശ നിക്ഷേപം അനുവദിക്കില്ലെന്ന ഉത്തവിറക്കിക്കൊണ്ടാണ്. ഇതോടെ തുടങ്ങി വച്ച ദൗത്യം പൂര്‍ത്തിയാക്കാന്‍ ചൈനീസ് കമ്പനികള്‍ക്ക് സാധിച്ചില്ല. അപ്പോഴും വാങ്ങിയ ഓഹരി എന്തുചെയ്യുമെന്നറിയാതെ കൈയില്‍ വച്ചിരിക്കുകയായിരുന്നു ചൈനീസ് കമ്പനികള്‍. ചൈനീസ് ബഹിഷ്‌കരണം ഇന്ത്യയില്‍ സജീവായിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ ഇനി പ്രതീക്ഷക്ക് വകയില്ലെന്ന് തിരിച്ചറിവ് ചൈനക്ക് ഉണ്ടായി. ഇതിന്റെ അടിസ്ഥാനത്തില്‍ ചൈനീസ് കമ്പനികള്‍ വാങ്ങിയ ഇന്ത്യയുടെ സ്വകാര്യ ബാങ്കുകളുടെ ഓഹരികള്‍ വിറ്റൊഴിവാക്കുകയാണ് അവര്‍ ഇപ്പോള്‍.
സ്വകാര്യ ബാങ്കായ എച്ച്.ഡി.എഫ്.സിയുടെ ഓഹരി ചൈനയിലെ പൊതുമേഖലാ ബാങ്കായ പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈനയുടെ പക്കലുണ്ടായിരുന്നു. ഇതാണ് ഇപ്പോള്‍ അവര്‍ വിറ്റൊഴിവാക്കിയത്. ഏപ്രില്‍, ജൂണ്‍ പാദത്തില്‍ ഓഹരികള്‍ വിറ്റഴിച്ചിട്ടുണ്ടെങ്കിലും പൂര്‍ണമായി ഒഴിവാക്കിയോ എന്നതില്‍ വ്യക്തതയില്ല. ജൂണ്‍ 30ന് എച്ച്.ഡി.എഫ്.സി. പുറത്തിറക്കിയ ഓഹരി പങ്കാളിത്തം സംബന്ധിച്ച പട്ടികയില്‍ പ്രധാന നിക്ഷേപകരുടെ കൂട്ടത്തില്‍നിന്ന് പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈനയെ ഒഴിവാക്കിയിട്ടുണ്ട്. മാര്‍ച്ച് 31ന് എച്ച്.ഡി.എഫ്.സി.യില്‍ 1.01 ശതമാനം ഓഹരികള്‍ പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈനയ്ക്കുണ്ടായിരുന്നു. കോവിഡിനെത്തുടര്‍ന്ന് ഇന്ത്യന്‍ കമ്പനികളുടെ വിപണിമൂല്യം വലിയതോതില്‍ ഇടിഞ്ഞിരുന്നു. ഇത് അവസരമാക്കി സാമ്പത്തിക സേവന കമ്പനികളില്‍ കൂടുതല്‍ ഓഹരികള്‍ വാങ്ങിക്കൂട്ടാന്‍ ചൈന ശ്രമിച്ചിരുന്നു.
മാര്‍ച്ചില്‍ എച്ച്.ഡി.എഫ്.സിയുടെ ഓഹരി വില ആറുശതമാനത്തോളം ഉയര്‍ന്നിരുന്നു. ബാങ്കിന്റെ അറ്റാദായം 17.72ശതമാനം വര്‍ധിച്ച് 6,927.69 കോടിയിലെത്തി. പലിശ വരുമാനമാകട്ടെ 16.15ശതമാനം കൂടി 15,204.06 കോടിയുമായി. ഇതെല്ലാം നോട്ടമിട്ടു തന്നെയാണ് ചൈനീസ് പൊതുമേഖല ബാങ്ക് കോവിഡ് കാലത്ത് എച്ച്.ഡി.എഫ്.സി ഓഹരികള്‍ സ്വന്തമാക്കിയത്. ഇതിന് പുറമേ ഈ കാലയളവില്‍ മറ്റു ഇന്ത്യന്‍ ബാങ്കുകളുടെയും കമ്പനികളുടെയും ഓഹരി സ്വന്തമാക്കാന്‍ ചൈനീസ് കമ്പനികള്‍ ശ്രമിച്ചിരുന്നു. ഇതിനെതിരെ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കള്‍ വിമര്‍ശിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് ഇന്ത്യന്‍ സ്ഥാപനങ്ങള്‍ക്ക് വിദേശ നിക്ഷേപം സര്‍ക്കാരിന്റെ അനുമതിയോട് മാത്രമേ ഇനി നടപ്പാക്കാന്‍ പാടുള്ളുവെന്ന പുതിയ വിദേശ നിക്ഷേപ നയം സര്‍ക്കാര്‍ സ്വീകരിക്കുകയും ചെയ്തു. ഇത് ചൈനയെ മാത്രം ലക്ഷ്യമിട്ടെടുത്ത തീരുമാനമായിരുന്നു. ഇതിന്റെ ഫലമാണ് ഓഹരി വിറ്റൊഴിക്കലില്‍ പ്രതിഫലിക്കുന്നതെന്നാണ് വിലയിരുത്തല്‍.
https://www.facebook.com/Malayalivartha